ഇടുക്കി അണക്കെട്ടും കൊലുമ്പനും

ഇടുക്കി അണക്കെട്ടും കൊലുമ്പനും. കൊലുമ്പൻ സമാധിയിൽ പൂജ എന്തിന്?

ഇടുക്കി അണക്കെട്ടും: കൊലുമ്പനും. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പൻ സമാധിയിൽ പൂജ.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്.

കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരാണ് 500 രൂപ തന്ന് പൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും ഭാസ്‌കരന്‍ പറയുന്നു.ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്തയാളാണ് കൊലുമ്പൻ. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി കൊലുമ്പന്റെ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്.ആദിവാസി – ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍.ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും. ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്.അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്. കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി. ആരെയും കൂസാത്ത ഭാവം. നടുനിവര്‍ത്തി മൂക്ക് വിടര്‍ത്തിയുള്ള നടപ്പ്. ഇതായിരുന്നു കൊലുമ്പന്റെ ഭാവം. കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു.കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരൻ പറയുന്നു.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/yQZ0ZgT3tBI