ഇമ്രാന്‍ ഖാന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ഇമ്രാന്‍ ഖാന് അഭിനന്ദനവുമായി പ്രധാനമന്ത്രി. പാകിസ്ഥാനിൽ ജനാധിപത്യത്തിന്റെ വേരുകൾ ഉറയ്ക്കണം.

ഇമ്രാന്‍ ഖാന് അഭിനന്ദനവുമായി പ്രധാനമന്ത്രി. ഇമ്രാന്‍ ഖാന് അഭിനന്ദനവുമായി മോദി. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ ജനാധിപത്യത്തിന്റെ വേരുകൾ ഉറയ്ക്കുമെന്നാണു പ്രതീക്ഷയെന്നും അയൽരാജ്യത്തെ സമാധാനവും വികസനവുമാണ് തന്റെ ദർശനമെന്നും നരേന്ദ്ര മോദി പറ​ഞ്ഞു.

ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായാൽ അതിർത്തിയിൽ സമാധാനം പ്രതീക്ഷിക്കേണ്ടതില്ലെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് നന്ദിയെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കി.

മുൻപും ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഷയമുള്‍പ്പെടെ എല്ലാ തർക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്(പിടിഐ) യുടെ അധ്യക്ഷനാണു ഇമ്രാൻ ഖാൻ.

https://youtu.be/uwwzPjzG180