കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍, ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്

കോട്ടയം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ തന്നെയായിരിക്കും മത്സരിക്കുക. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ തന്നെ മത്സരിക്കുമെന്ന് സൂചനകള്‍ ശക്തമായിരുന്നു.

കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും സെക്രട്ടേറിയറ്റും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി തലവനെന്ന നിലയില്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തോമസ് ചാഴിക്കാടനെ വീണ്ടും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അതേസമയം കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മിലായിരിക്കും പോരാട്ടം. അതേസമയം കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് തോമസ് ചാഴിക്കാടന്‍ കോട്ടയത്തു നിന്നും മത്സരിച്ച് ജയിച്ചത്. അതിന് ശേഷം കേരള കോണ്‍ഗ്രസ് മുന്നണി മാറിയതോടെ എല്‍ഡിഎഫില്‍ എത്തുകയായിരുന്നു.