കമലം പഴം കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് വിവരിച്ച് കൃഷ്ണകുമാർ

ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. കമലം എന്നാണ് ഫ്രൂട്ടിനിട്ടിരിക്കുന്ന പുതിയ പേര്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തന്നെയാണ് പേരുമാറ്റലിന്റെ കാര്യം അറിയിച്ചത്. ഡ്രാഗണ്‍ എന്ന പേര് ചൈനയുമായി ബന്ധപ്പെട്ടതാണത്രെ.

സോഷ്യൽ മീഡിയയിൽ അതോടെ തരം​ഗമായ ഈ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാമെന്ന് പറഞ്ഞുതരികയാണ് നടൻ കൃഷ്ണകുമാർ. തന്റെ വീഡിയോയിലൂടെ ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നും വളരെ വിശദമായി തന്നെ കൃഷ്ണകുമാർ പറയുന്നുണ്ട്

കമലം എന്നത് ഒരു സംസ്‌കൃത പദമാണ്. ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാന്‍ തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്നും രൂപാണി പറഞ്ഞു. താമരയുടെ ആകൃതിയെ സൂചിപ്പിക്കുന്ന ഫലമായതിനാലാണ് കമലം എന്ന പേര് നല്‍കിയിരിക്കുന്നതെന്ന് വിജയ് രൂപാണി പറയുന്നത്. ‘ഡ്രാഗണ്‍’ എന്ന പദം ഒരു ഫലത്തിന് അനുയോജ്യമല്ലെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറയുന്നു. ഗുജറാത്തില്‍ ഇനി മുതല്‍ കമലം എന്നായിരിക്കും ഫ്രൂട്ട് അറിയപ്പെടുക.