ഇസ്രയേലിനെ അനുകൂലിച്ച മലയാളി നേഴ്സിനെ കുവൈറ്റ് നാടുകടത്തി

മലയാളി നേഴ്സിനെ നാടുകടത്തി.പത്തനംതിട്ട സ്വദേശിയായ യുവതി മുബാറക് ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്.ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തി എന്നാണ്‌ കാരണം. സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇസ്രായേല്‍ അനുകൂല പോസ്റ്റ് ഇട്ട മലയാളി നഴ്‌സിനെ നാട് കടത്തിയതായി കുവൈറ്റിലെ തന്നെ പ്രാദേശിക മാധ്യമങ്ങള്‍ ആണ്‌ അറിയിച്ചിരിക്കുന്നത്.ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുകയായിരുന്ന നേഴ്സിനെതിരെ കുവഹ്റ്റിലെ അഭിഭാഷകൻ തന്നെ പരാതി നല്കുകയും അവിടുത്തേ സർക്കാർ തന്നെ നടപടി സ്വീകരിക്കുകയും ആയിരുന്നു.കുവൈത്തി അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ ആണ്‌ മലയാളി നേഴ്സിനെതിരേ നടപടി വന്നത്

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ അറബ് രാജ്യങ്ങളിൽ കടുത്ത അഭിപ്രായ സ്വാതന്ത്ര്യ നിരോധനം നടപ്പാക്കിയിരിക്കുകയാണ്‌. ഇസ്രായേലിനെ ആരും അങ്കൂലിച്ച് സംസാരിക്കുകയോ പോസ്റ്റുകൾ ഇടുകയോ ചെയ്യരുത്. ഇസ്രായേലിനെ അനുകൂലിച്ച് സംസാരിക്കുന്നവരെയും നടപടിക്ക് വിധേയരാക്കും

അറബ് രാജ്യങ്ങളുടെ പ്രഖ്യാപിത നിലപാടുകൾക്ക് എതിരായതിനാലാണ്‌ ഈ നടപടി എന്നും ഇസ്ളാമിക രാജ്യങ്ങളിലേ അധികൃതർ പറയുന്നു. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും അറബ് രാജ്യങ്ങളിൽ ഇല്ലാ എന്നതിനാലാണ്‌ ഇത്തരം ഒരു അവസ്ഥ

എന്നാൽ ഇതേ പോലെ തന്നെ പാശ്ചാത്യ രാജ്യങ്ങൾക്കും, ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങൾക്കും ഇസ്രായേൽ യുദ്ധത്തിൽ ഔദ്യോഗിക നിലപാടുകൾ ഉണ്ട്. ഇന്ത്യ ഇസ്രായേലിനൊപ്പം ആണ്‌. എന്നിരുന്നാലും പലസ്തീൻ അനുകൂല പ്രകടനങ്ങൾ ഇന്ത്യയിൽ നടക്കുന്നു. അതിനെ തടയുന്നില്ല. ഹമാസിനെ നിരോധിക്കുകയും ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്ത പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഹമാസ് അനുകൂല പ്രകടനം വരെ നടക്കുന്നുണ്ട്. അവിടെ ഇത്തരം നിലപാടുകൾ സ്വീകരിച്ച് തെരുവിൽ ഇറങ്ങുന്ന മുസ്ളീങ്ങൾക്കെതിരെ നടപടികളോ മറ്റോ എടുക്കാറും ഇല്ല