തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന ഒരു സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം. ഡല്‍ഹിയില്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന ഒരു സമരമാണെന്നും കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് വീഡി സതീശന്‍. എന്നിട്ട് അതിനെ എല്ലാ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണെന്നാണ് പറയുന്നത്.

കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ്. ആ കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം ഒപ്പം നിന്നു. 14, 15 ധനകാര്യ കമ്മീഷനുകള്‍ മാറിയപ്പോള്‍ 2.5 ശതമാനം നികുതി വിഹിതമുണ്ടായിരുന്നത് 1.92 ആക്കിയതിനെ തങ്ങളും എതിര്‍ത്തു.

അതേസമയം കേരളത്തിലെ സര്‍ക്കാരിനൊപ്പം സമരത്തിന് പോകാതിരുന്നതിന്റെ കാരണം പലതവണ വ്യക്തമാക്കിയതാണെന്നും. കേരളത്തിലെ ധനപ്രതിസന്ധിക്ക് മനുഴുവന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ആഖ്യാനമുണ്ടാക്കി കെടുകാര്യസ്ഥതയും ധൂര്‍ത്തും മറച്ചുവെച്ചാന്‍ ശ്രമിക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.