ലോക്സഭാ തിരഞ്ഞെടുപ്പ്, മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ , തൃശ്ശൂർ പട്ടികയിൽ ആദ്യം

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തിരക്കിട്ട ചർച്ചയിലാണ് പാർട്ടികൾ. തൃശ്ശൂർ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും.

എല്ലാവരും ഉറ്റുനോക്കുന്ന തൃശ്ശൂർ മണ്ഡലം തൃശ്ശൂർ ഒന്നാംഘട്ട പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് തൃശ്ശൂരും ഉള്‍പ്പെടുകയെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപുതന്നെ മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനര്‍ഥിയാവുന്ന സുരേഷ് ഗോപി ബൂത്ത് ഭാരവാഹികളെ നേരില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. വിജയസാധ്യത ഏറ്റവും കൂടുതല്‍ കൽപിക്കപ്പെടുന്ന ഈ സീറ്റുകളില്‍ മൂന്നെണ്ണത്തിലാകും അടുത്തയാഴ്ചയോടെ പ്രഖ്യാപനമുണ്ടാവുക. ഇതിലൊന്നാണ് തൃശ്ശൂര്‍.