കിറ്റെക്‌സ് കേരളം വിട്ട് പോകരുത്, അത് തെറ്റായ സന്ദേശം നല്‍കുമെന്ന് എംഎ യൂസഫലി

3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും 100 രൂപയുടേതാണെങ്കിലും അത് കേരളത്തിന് വലുതാണ്. കിറ്റെക്സ് കമ്ബനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായും വ്യവസായി എം എ യൂസുഫലി പറഞ്ഞു.

വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസുഫലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിറ്റെക്സ് എം ഡി സാബു ജേകബുമായി ഇതുസംബന്ധിച്ച്‌ സംസാരിക്കുമെന്നും യൂസുഫ് അലി അറിയിച്ചു.

്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കിറ്റെക്‌സ് ംഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി ിറ്റെക്‌സ് എംഡി സാബു ജേക്കബ് രംഗത്തെത്തി. തിനായിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന ാക്ടറിയെ നശിപ്പിക്കാനാണ് നീക്കമെന്നും സാബു രോപിച്ചു.

കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സാമ്ബത്തിക സഹായം ഉറപ്പാക്കാന്‍ നോര്‍കയുമായി ചര്‍ച്ച നടത്തും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ദുബൈ വേള്‍ഡ് എക്സ്പോയുമായി ലുലു ഗ്രൂപ് സഹകരിക്കും. ഇത് യു എ ഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.