മഹുവ കോഴ വാങ്ങി അദാനിക്കെതിരേ പാർലിമെന്റിൽ ചോദ്യം ചോദിച്ചു-ഗുരുതര ആരോപണം

ശശി തരൂരുമായുള്ള പാർട്ടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര വീണ്ടും ആരോപണ കുരുക്കിൽ. അദാനിക്കെതിരെ പാർലിമെന്റിൽ ചോദ്യം ചോദിച്ച് ബഹളം ഉണ്ടാക്കാൻ അദാനിയുടെ ബിസിനസ് എതിരാളിയായ ഹീരാനന്ദാനിൽ നിന്നും പണം കൈപറ്റി എന്നാണ്‌ പുതിയ ആരോപണം. ഹീരാനന്ദാനി എന്ന വൻ ബിസിനസ് ഗ്രൂപ്പിന്റെ പക്കൽ നിന്നും പണം വാങ്ങി ബിസിനസ് എതിരാളിയായ അദാനി ഗ്രൂപ്പിനെ ടാർഗറ്റ് ചെയ്ത് ചോദ്യങ്ങൾ ചോദിച്ചു എന്നാണ് തെളിവുസഹിതമുള്ള ആരോപണവും പരാതിയും ഉയർന്നിരിക്കുന്നത് .

അദാനിയേ തകർത്ത് വിഴിഞ്ഞം പദ്ധതി അടക്കം തകർക്കാനുള്ള ഈ സ്ത്രീയുടെ നീക്കം എന്നാണ്‌ BJP നേതാവ് സന്ദീപ് ജി വാര്യർ കുറിച്ചത്. കഴിഞ്ഞ ദിവസമാണ്‌ തിരുവനന്തപുരം എം പി കൂടിയായ ശശി തരൂരും മഹുവായും തമ്മിലുള്ള ബന്ധം വിവാദമായി വാർത്തകൾ വന്നത്.

ശശി തരൂർ ഒരു പാർട്ടിയിൽ മഹുവായുമായി ഷാമ്പൈയിൻ ഗ്ളാസ് പിടിച്ച് നില്ക്കുന്നതും മഹുവായേ ശശി തരൂർ കെട്ടി പിടിച്ച ചിത്രങ്ങളുമായിരുന്നു പുറത്ത് വന്നത്. ഇപ്പോൾ മഹുവക്കെതിരെ സന്ദീപ് ജി വാര്യറുടെ പോസ്റ്റ് ഇങ്ങിനെ

മോദി വിരുദ്ധർ ഏറെ ആഘോഷിക്കുന്ന ടി എം സി എംപി മഹുവാ മൊയ്ത്ര വലിയ ആരോപണത്തിൽ പെട്ടിരിക്കുകയാണ് . പാർലമെൻറിനകത്ത് സ്ഥിരം ബഹളക്കാരിയായ ഈ സ്ത്രീ ഹീരാനന്ദാനി എന്ന വൻ ബിസിനസ് ഗ്രൂപ്പിന്റെ പക്കൽ നിന്നും പണം വാങ്ങി ബിസിനസ് എതിരാളിയായ അദാനി ഗ്രൂപ്പിനെ ടാർഗറ്റ് ചെയ്ത് ചോദ്യങ്ങൾ ചോദിച്ചു എന്നാണ് തെളിവുസഹിതമുള്ള ആരോപണവും പരാതിയും ഉയർന്നിരിക്കുന്നത് .

വിഴിഞ്ഞം ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികളിലുടെ രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കു വഹിക്കുന്ന ഒരു കോർപ്പറേറ്റ് കമ്പനിയെ തകർക്കാനുള്ള നുണപ്രചാരണത്തിനാണ് മഹുവാ മൊയ്ത്ര പണം വാങ്ങി നേതൃത്വം വഹിച്ചത് .
ഈ സ്ത്രീയുടെ വായ്ത്താളം മോദി വിരുദ്ധ മലയാള മാധ്യമങ്ങൾക്ക് ആഘോഷമായിരുന്നു . നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ നാണം കെടുത്തുന്ന നടപടിയാണ് ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി കൈപ്പറ്റിയതിലൂടെ ഉണ്ടായിരിക്കുന്നത് .