ഖാർഗെ വന്നില്ല, ചെങ്കോട്ടയിൽ ഇട്ട കസേര ഒഴിഞ്ഞ് കിടന്നു

ഇന്ന് 77-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ആ ചടങ്ങും വിട്ട് നിന്ന് കോൺഗ്രസ്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പേരുഴുതി നീക്കി വയ്ച്ച കസേര ഒഴിഞ്ഞു കിടന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന ചടങ്ങിൽ 140 കോടിയുള്ള നമ്മുടെ കുടുംബം എന്ന പ്രധാനമന്ത്രിയുടെ സന്ദേശം കേൾക്കുന്നതിൽ നിന്നും മല്ലികാർജുൻ ഖാർഗെ എത്തിയില്ല എന്നതും ശ്രദ്ധേയം

മുൻ പ്രധാനമന്ത്രിമാരേയും സ്വാതന്ത്ര്യ സമര സേനാനികളേയും മഹാത്മജിയേയും നന്ദി പറഞ്ഞ് പുകഴ്ത്തിയ പ്രസംഗം എന്തുകൊണ്ട് കേൾക്കാൻ മല്ലികാർജുൻ ഖാർഗെ വന്നില്ല?

എന്നാൽ അദ്ദേഹത്തിന് സുഖമില്ലെന്ന് കോൺഗ്രസ് പറഞ്ഞു.ഖാർഗെ തന്റെ വീഡിയോ സന്ദേശത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആശംസ അർപ്പിച്ചു.മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, രാജേന്ദ്ര പ്രസാദ്, സരോജിനി നായിഡു, ബിആർ അംബേദ്കർ തുടങ്ങിയ സ്വാതന്ത്ര്യ പ്രതിഭകൾക്ക് ഖാർഗെ തന്റെ വീഡിയോ സന്ദേശത്തിൽ ആദരാഞ്ജലി അർപ്പിച്ചു.