തിരുവനന്തപുരത്ത് ബൈക്കിലെത്തിയ യുവാവ് വിദ്യാര്‍ഥിനികളെ കടന്നുപിടിച്ചു

തിരുവനന്തപുരം. സ്ത്രീകള്‍ക്ക് നേരെ തിരുവനന്തപുരത്ത് വീണ്ടും ആക്രമണം. കവടിയാറിന് സമീപം ഐഎഎസ് പരിശീലന ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെയാണ് യുവാവ് കടന്ന് പിടിച്ചത്. കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ യുവാവ് ബൈക്ക് സമീപത്തായി നിര്‍ത്തിയ ശേഷമാണ് അതിക്രമം നടത്തിയത്.

അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. നാല് ദിവസം മുമ്പാണ് സംഭവം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കി. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യം ഉണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.