വലിയ താരങ്ങൾക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോൾ, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക, മണിയൻ പിള്ള രാജു

ആദ്യ കാലത്ത് സിനിമയിൽ അഭിനയിക്കുമ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ സെറ്റിൽ വേർതിരിവ് നേരിടേണ്ടി വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം മണിയൻപിള്ള രാജു. വാക്കുകൾ‌ ഭക്ഷണ കാര്യത്തിൽ വേർതിരിവ് കാണിക്കുന്നത് കാണുമ്പോൾ ഭയങ്കര സങ്കടം വരും. വലിയ താരങ്ങൾക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോൾ, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുൻപ് ലൈറ്റ് ബോയ്‌സിനും ക്യാമറ അസിസ്റ്റന്റുമാർക്കും ഇലയിൽ പൊതിഞ്ഞ് സാമ്പാർ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്.

ഞാൻ നസീർ സാറിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ച് കല്യാണമണ്ഡപങ്ങളുണ്ട്. എനിക്ക് തരക്കേടില്ലാത്തൊരു കുപ്പായമുണ്ടെങ്കിൽ അവിടെയെല്ലാം പോയി എനിക്ക് സദ്യ കഴിക്കാം. അങ്ങനെയുള്ള സഥലത്ത് നിന്ന് വന്നാണ് ഞാൻ ഇവിടെ ഈ ഭക്ഷണം കഴിക്കുന്നത് എന്ന് സാറിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ആ കാലമൊക്കെ പോയെന്നും ഇപ്പോൾ സിനിമാ സെറ്റിൽ ചിക്കനോ മട്ടനോ ഒക്കെ ഉണ്ടെങ്കിൽ അത് യൂണിറ്റിൽ എല്ലാവർക്കും കൊടുക്കും.

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് മലയാള ചലച്ചിത്ര നടൻ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിനു ശേഷം മണിയൻപിള്ള രാജു എന്നാണു അറിയപ്പെട്ടത്. എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു.

ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. 250-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രനിർമ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ രാജു സജീവമായിരുന്നു. സച്ചിൻ, നിരഞ്ജ് എന്നിവരാണ് മണിയൻ പിള്ള രാജു – ഇന്ദിര ദമ്പതികളുടെ മക്കൾ. നിരഞ്ജ് അഭിനയരംഗത്ത് സജീവമാണ്. അടുത്തിടെയായിരുന്നു സച്ചിന്റെ വിവാഹം. സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു സച്ചിന്റെ വിവാഹ ചടങ്ങ്.