ഹരിയാന ‘മുറ’ പോത്തുകൾ, കോവിഡിൽ പതറാതെ മഞ്ജു പിള്ളയുടെ ‘പിള്ളാസ് ഫാം ഫ്രഷ്’

നടിമാരും നടന്മാരും ഒക്കെ കോവിഡ് കാലത്ത് യു.ടുബ് തുടങ്ങി..എന്നാൽ യു.ടുബിൽ പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നപ്പോൾ ഭൂരിഭാഗം പേരും ആ പണിയും നിർത്തി കാശില്ലാതെ ഇരിക്കുന്നു.അവരെല്ലാം ഇത് അറിയുക.നടി മഞ്ജു പിള്ള ഇപ്പോൾ വളർത്തുന്നത് ഒരു ടൺ കിലോ വരെ വളരുന്ന ഹരിയാന പോത്തുകളേ.ആട്, പശു എല്ലാം ഉണ്ട്,പണിക്കാർ ഇട്ടിട്ട് പോയപ്പോൾ ഇവരെ എല്ലാം തീറ്റി പോറ്റി കുളിപ്പിച്ച് വളർത്തുന്നതും നടി തന്നെ.

അപ്രതീക്ഷിതമായി കോവിഡും പിന്നാലെ ലോക്ഡൗണും എത്തിയപ്പോൾ സാധാരണക്കാരുടെ ജീവിതം പതറിപ്പോയി.കലാകാരന്മാരുടെയും ജീവിതവും വഴിമുട്ടിയ അവസ്ഥയിലായിരുന്നു. എന്നാൽ ജീവിക്കാനുള്ള വാശിയുമായി തളരാതെ പലരും സ്വയം സംരംഭകരായി.അതിൽ മാധ്യമശ്രദ്ധനേടിയത് നടി മഞ്ജുപിള്ളയുടെ പോത്ത് വളർത്തൽ ആയിരുന്നു.തന്റെ പോത്തും വളർത്തലിന്റെ വിജയ​ഗാഥ പ്രേഷകരുമായി പങ്കുവെയ്ക്കുകയാണ് താരം

തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭർത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന ഫാം സംരഭം തുടങ്ങിയിട്ടുള്ളത്.ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനം പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ഡൗൺ കാലമാണെന്നാണ് മഞ്ജു പിള്ള പറയുന്നുത്.ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുണ്ട്. ‍

ഹരിയാനയിൽ നിന്നാണ് ‘മുറ’ പോത്തുകുട്ടികളെ എത്തിക്കുന്നത്. പോത്തു വളർത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. കഴിഞ്ഞ വർഷമാണ് ഈ താരകുടുംബം ഫാമായിനുള്ള സ്ഥലമെടുക്കുന്നത്. ചെറിയ രീതിയിൽ കൃഷിയൊക്കെ തുടങ്ങിയപ്പോഴാണ് ഇടുത്തീപോലെ ലോക്ക്ഡൗൺ വന്നത്.

അഞ്ചു പോത്തുകൾ, കുറച്ച് ആടുകൾ, 250 ഓളം കോഴികൾ, കൂടെ ചെറിയൊരു ഫിഷ് ഫാമും ഇവിടെയുണ്ട്. കൃഷി ചെയ്യൽ മഞ്ജു പിള്ളയ്ക്ക് പുതിയ അനുഭവമല്ല. എറണാകുളത്തെ ഫ്ലാറ്റിന്റെ ടെറസ്സിൽ അമ്പതോളം ഗ്രോബാഗ് കിറ്റുകളിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. മണ്ണിൽ കൃഷി ചെയ്യണം, ഭൂമിയിലേക്ക് തിരിച്ചുവരണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നുവെന്ന് മഞ്ജു പറയുന്നു. ഫാം ഹൗസ് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോൾ ഭൂരിപക്ഷം പേരും നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ഇത് വേണോ? മഞ്ജുവിന് ഇതു പറ്റുമോ? അറിയാത്ത ഫീൽഡ് അല്ലേ? എന്നൊക്കെ ചോദിച്ചു. അടുത്ത സുഹൃത്തുക്കളും എന്റെയും സുജിത്തിന്റെയും കുടുംബാംഗങ്ങളുമാണ് പിന്തുണ നൽകിയതെന്നും മഞ്ജു പറയുന്നു.

പോത്തിന്റെ ബിസിനസ് ആരംഭിച്ചിട്ട് ഒരു മാസമായതേ ഉള്ളൂ. കൊല്ലത്തെ കൊയിലോൺ മുറ ഫാമുമായി സഹകരിച്ചാണ് വിൽപ്പന. ഹരിയാനയിൽ നിന്നും മുറ പോത്തുകുട്ടികളെ കൊണ്ടുവരും, അതിനെ നാലഞ്ചു ദിവസം കൊണ്ട് സെയിൽ ചെയ്തു കൊടുക്കണം. മൂന്നാമത്തെ ലോഡ് വരാനിരിക്കുകയാണ് ഇപ്പോൾ, ഒരു ലോഡിൽ 30-35 പോത്തുകൾ വരെ ഉണ്ടാവും.ആദ്യം കുറച്ചു ബുദ്ധിമുട്ടി. രണ്ടു പേരെ ജോലിക്ക് വെച്ചിരുന്നു,അവർ ഒന്നും പറയാതെ പെട്ടെന്ന് പോയി.അന്ന് ഞാനും സുജിത്തും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും താരം പറയുന്നു. പോത്തിനെ കുളിപ്പിക്കുന്നതും ആടിനെ കറക്കുന്നതുമൊക്കെ തനിയെ.ആടിനെ കറന്നിട്ട് ആദ്യമൊന്നും പാലു വരുന്നില്ല. പിന്നെ സ്നേഹത്തോടെ തൊട്ടും തലോടിയുമൊക്കെ പെരുമാറിയപ്പോൾ അവ സ്വയം പാൽ ചുരത്താൻ തുടങ്ങി. ഇതിനെ ഞങ്ങളുടെ പരീക്ഷണ ഫാമെന്നു വേണമെങ്കിൽ പറയാമെന്നും മജ്‍ഞു പറയുന്നു.