എന്റെ ബാക്ക്‌ബോണ്‍, ഉറ്റ സുഹൃത്ത്, ബിനീഷ് ചന്ദ്രക്ക് ജന്മദിനാശംസയുമായി മഞ്ജു വാര്യർ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം.

ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോ ദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്.

മഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഉറ്റ സുഹൃത്തമായ ബിനീഷ് ചന്ദ്രയുടെ ജന്മദിനമാണിന്ന്. തന്റെ സന്തതസഹചാരിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ എത്തി. എന്റെ ബാക്കോബോണ്‍ എന്നാണ് മഞ്ജു ബിനീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്. ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘എന്റെ ബാക്ക്‌ബോണിന്, ഉറ്റസുഹൃത്തിന് ജന്മദിനാശംസകള്‍. ബിനീഷ് ചന്ദ്രയ്ക്ക് മികച്ച ഒരു വര്‍ഷം ആശംസിക്കുന്നു, നിന്റെ ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തിയാകട്ടെ’ എന്നാണ് മഞ്ജു ക്യാപ്ഷനില്‍ എഴുതിയത്.