മഞ്ജുവിന്റെ നൃത്തം അമ്മമ്മയുടെ കൈയ്യിലിരുന്ന് ആസ്വദിച്ച് മീനാക്ഷി

മഞ്ജു വാര്യരുടെ അരങ്ങേറ്റത്തെക്കുറിച്ചുള്ള വിശേഷമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. മകളായ മീനാക്ഷിയും മഞ്ജുവിന്റെ അരങ്ങേറ്റം കാണാനായി എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കുമെല്ലാം മഞ്ജുവിന്റെ അരങ്ങേറ്റത്തിൽ അതീവ സന്തോഷമായിരുന്നു. പഴയ മഞ്ജുവായില്ലേ എന്നായിരുന്നു മധു വാര്യർ സത്യൻ അന്തിക്കാടിനോട് ചോദിച്ചത്. തൂവൽക്കൊട്ടാരത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കണ്ട അതേ മഞ്ജുവിനെയാണ് താൻ ഇവിടെ കണ്ടതെന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞത്. കൊതുകത്തോടെ സ്റ്റേജിലേക്ക് നോക്കുന്ന മീനാക്ഷിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  ഈ കാഴ്ച കാണാനാവില്ല കണ്ണ് നിറയുന്നു, ഇത്രയും സ്നേഹമുള്ള അമ്മയും മകളും എന്തിനാണ് വേർപിരിഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരുടെയും സിനിമ ജീവിതത്തിന് വലിയ ബ്രേക്ക് നൽകിയ ചിത്രം സല്ലാപമായിരുന്നു. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയാണ്. ദിലീപും മഞ്ജുവും 1998ലാണ് വിവാഹിതർ ആയത്. പ്രണയിച്ച് വിവാഹം ചെയ്ത ഇവർ 2014ൽ വിവാഹ മോചനം നേടി. അക മകൾ മീനാക്ഷി അച്ഛൻ ദിലീപിന് ഒപ്പമാണ്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് 2016ൽ കാവ്യയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന് പേരുള്ള ഒരു കുട്ടിയുണ്ട്.

മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ മടങ്ങി വരവ് ആരാധകർ വൻ ആഘോഷമാക്കി മാറ്റിയിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. വൻ വിജയമായിരുന്നു ചിത്രം. പിന്നീട് പുറത്തെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വൻ വിജയം നേടി. ഒടുവിലായി മഞ്ജുവിന്റേതായി പുറത്തെത്തിയ ചിത്രം ചതുർമുഖമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി.