പാലക്കാട്ടെ തങ്കം ആശുപത്രിയിൽ രണ്ട് ആരും കൊലകൾ, രണ്ട് ജീവനുകളാണ് ചികിത്സ പിഴവിൽ ഇല്ലാതായത്.

പറയാതെ സിസേറിയന്‍ നടത്തിയതിലും കുഞ്ഞി ന്റെ മൃതദേഹം മറവു ചെയ്തതിലും ദുരൂഹത.

പാലക്കാട്ടെ തങ്കം ആശുപത്രി നടന്ന 2 അരും കൊലകൾ, രക്ഷിക്കാമായിരുന്ന 2 ജീവനാണ്‌ മെഡിക്കൽ നെഗ്ളിജസിൽ ഇല്ലാതായത്.കുഞ്ഞ് മരിച്ചിട്ടും അമ്മയുടെ ബ്ളീഡിങ്ങ് മറച്ച് വയ്ച്ചു.ബന്ധുക്കളുടെ അനുമതി ഇല്ലാതേസിസേറിയൻ, സമയത്ത് സിസേറിയൻ ചെയ്യാൻ ബന്ധുക്കൾ നിർബന്ധിച്ചിട്ടും അത് അവഗണിച്ചു,അനുമതിയില്ലാതെ കുഞ്ഞിനെ മറവു ചെയ്തു, കുഞ്ഞിന്റെ മുതദേഹം പോസ്റ്റുമൊട്ടം ചെയ്യണമെന്ന ആവശ്യം.

പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ പാലക്കാട്ടെ തങ്കം ആശുപത്രിയുടെ ഭാഗത്ത് ഗുരുതര വീഴ്ച. മെഡിക്കൽ എത്തിക്സിന് നിരക്കാത്ത പ്രവർത്തികളാണ് തങ്കം ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ആശുപത്രിയെ വിശ്വസിച്ച് കഴിഞ്ഞ ഒൻപത് മാസക്കാലമായി ഗർഭിണിയായിരിക്കെ ചികില്സിച്ച സ്ത്രീക്കും കുഞ്ഞിനും ആണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.

പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഞായറാഴ്ച ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നെങ്കിലും ഐശ്വര്യയും മരണപെട്ടതോടെ ആശുപത്രി തന്നെ ജനക്കൂട്ടം വലയുന്ന സാഹചര്യമാണ് ഉണ്ടായത്.

പാലക്കാട് തങ്കം ആശുപത്രിയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് സമ‍ർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. യുവജന കമ്മീഷൻ അംഗം ടി.മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരാഴ്ച മുന്‍പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നതെങ്കിലും ആശുപത്രി അഹ്‌ദികൃതർ ബന്ധുക്കളുടെ അനുമതിയില്ലാതെ സിസേറിയന്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തുകയായിരുന്നു. സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തതായുള്ള അറിയിപ്പാണ് ഇത് സംബന്ധിച്ച് ബന്ധുക്കൾക്ക് ലഭിക്കുന്നത്. സിസേറിയാന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു. പിന്നീട് യുവതിക്ക് ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലെന്നും കുഞ്ഞ് മരിച്ചെന്നും ഉള്ള ഡോക്ടരുടെ അറിയിപ്പാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്.

തുടര്‍ന്ന് കുട്ടിമരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പരാതി നൽകുകയുണ്ടായി. തുടർന്ന് വെന്റിലേറ്ററിലായിരുന്ന ഐശ്വര്യ തിങ്കളാഴ്ച പത്തുമണിയോടെ മരിക്കുകയാ യിരുന്നു. തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. യുവതിയും കുഞ്ഞും മരിക്കാന്‍ കാരണക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാർ ആവശ്യം ഉന്നയിക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. കൈയബദ്ധം പറ്റിയതായിട്ടാണ് ഡോക്ടര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നാണ് ഇതേപ്പറ്റി ബന്ധുക്കള്‍ പറയുന്നത്.

ഐശ്വര്യയുടെ മരണവിവരം അറിയും മുൻപ് ആശുപത്രി അധികൃതർ കാട്ടിയ ഗുരുതരമായ മറ്റൊരു വീഴ്ചയും പുറത്തായിരുന്നു. സിസേറിയന്‍ വഴി പുറത്തെടുത്തെന്നു പറഞ്ഞ കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൊടുക്കാൻ തയ്യാറായില്ല. കുഞ്ഞിനെ മറവു ചെയ്യുകയും ചെയ്തു എന്നായിരുന്നു അതിനുള്ള മറുപടി. അതോടെയാണ് കുഞ്ഞിന്റെ മുതദേഹം പോസ്റ്റുമൊട്ടം ചെയ്യണമെന്ന ആവശ്യം ബന്ധുക്കൾ ഉന്നയിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഐശ്വര്യാ മറപെട്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രകോപിതരാവുകയാണ് ഉണ്ടായത്. ബന്ധുക്കളുടെ അനുമതി ഇല്ലാത സിസേറിയന്‍ നടത്തിയതും, ബ്ലീഗിങ് ഉള്ള വിവരം പറയാതിരുന്നതും, കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ മറവു ചെയ്തതുമൊക്കെ തങ്കം ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടുന്നുണ്ട്. ചികിത്സ പിഴവ് സംഭവിച്ചു കൈയബദ്ധം പറ്റിയെന്നു ഡോക്ടറുടെ വാക്കുകൾ കൂടിയാവുമ്പോൾ ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹത വർധിക്കുന്നു.