പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; യുവതി അറസ്റ്റിൽ

അകോല: പ്രസവിച്ച് 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ പോലീസ് പിടിയിൽ. മഹാരാഷ്‌ട്രയിലെ അകോല ജില്ലയിലാണ് സംഭവം. പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ 26കാരിയായ യുവതിയാണ് അറസ്റ്റിലായിത്. ജനിച്ചയുടൻ ചില ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം തെൽഹാരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാൽ അകോലയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

തുടർന്ന് അമ്മയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. എന്നാൽ കൊലപാതകം നടത്താനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. ഐപിസി 302ാം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.