പണം അല്ല, നല്ല നിമിഷങ്ങൾ സമ്പാദിക്കൂ, സഹോദരന് വിവാ​ഹാശംസയുമായി നവ്യാ നായർ

നവ്യാ നായരുടെ സഹോദരൻ രാഹുൽ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് കൊറോണ പ്രോട്ടോകോൾ പാലിച്ചായിരുന്നു വിവാഹം. സ്വാതിയാണ് വധുഅടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു വിവാഹം നടന്നത്. ഇപ്പോഴിതാ അനുജന്റെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച നവ്യ ഒപ്പം പ്രിയപ്പെട്ട അനുജനും ഭാര്യയ്ക്കും വിവാഹ ആശംസകൾ നേരുകയും ചെയ്യുന്നുണ്ട്. ഈ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

എന്റെ പ്രിയപ്പെട്ട കണ്ണപ്പയ്ക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. എന്റെ അനിയൻ, സുഹൃത്ത്. സൂര്യനു കീഴിലുള്ള ഏറ്റവും മണ്ടത്തരങ്ങളായ കാര്യങ്ങളെക്കുറിച്ച് പോലും ഞങ്ങൾ വൈകിയ രാത്രികളിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്.ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷിക്ക്,തമാശകൾ ചെയ്യ്.

നീ ഇത്രയും വലുതായെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. നീ ഇപ്പോഴും എന്റെ ചോട്ടുവാണ്. ലവ് യൂ സ്വാതി, കണ്ണാ നിങ്ങൾ രണ്ടുപേരും സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ. ജീവിതം എന്നത് ജീവിതത്തെപ്പറ്റിയാണ്, അതിന്റെ ദൈനംദിനമാണ്, ഓരോ നിമിഷവും .. ദിവസാവസാനം നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം. പണം ലാഭിക്കുന്നത് അല്ല നിമിഷങ്ങളാണ് പ്രധാനം”, നവ്യ കുറിച്ചു.

https://www.facebook.com/navyanairofficial/posts/1445916478935161