പൗരത്വ നിയമം ഉടന്‍ നടപ്പിലാക്കും,അറിയാം എന്താണ് ഈ നിയമം

വിവാദങ്ങളേയും സംശയങ്ങളേയും ദുരീകരിച്ച് ഇന്ത്യയിൽ പൗരത്വ നിയമം നടപ്പിലാകുന്നു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയാണ്‌ പറഞ്ഞത്.കൊവിഡ് വൈറസ് പകര്‍ച്ചവ്യാധി കാരണമാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമം നിലവിൽ വന്നു കഴിഞ്ഞു എന്നും ഇനി ചട്ടങ്ങളും നടപടി ക്രമങ്ങളും പ്രകാരം എല്ലാ സംസ്ഥാനത്തും ഇത് നടപ്പിലാക്കും എന്നും ചൂണ്ടിക്കാട്ടി. എതിർപ്പുകൾ ഉള്ള സംസ്ഥാനങ്ങളിലേ സർക്കാരുകൾ അത് മനസിൽ സൂക്ഷിക്കുകയേ നിവർത്തിയുള്ളു. ഇന്ത്യൻ യൂണിയനിൽ എല്ലായിടത്തും നിയമം ബാധകമാണ്‌ എന്നും പറഞ്ഞു.പൗരത്വ സമയം ആളികത്തിയ ശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സാമൂഹിക ഗ്രൂപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്അദ്ദേഹം.

‘കൊവിഡ് വ്യാപനം കാരണം, സിഎഎ നടപ്പാക്കുന്നത് കാലതാമസം നേരിട്ടു. പക്ഷേ, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച്‌, ജോലി ആരംഭിച്ചു, ഇപ്പോള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇത് പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ട്. ഞങ്ങള്‍ അതിന് പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ ഇന്ത്യൻ പൗരത്വനിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് പൗരത്വ ഭേദഗതി നിയമം 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു. അവർ ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു.അത്തരം യോഗ്യതകളിൽ നിന്ന് അതതു രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലീങ്ങളെ ഈ നിയമം ഒഴിവാക്കുന്നു.

2014 ലെ തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന് ഭാരതീയ ജനതാ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. പൗരത്വ ഭേദഗതി ബിൽ 2016 ലോക്സഭയിൽ അവതരിപ്പിചെങ്കിലും ,വടക്കുകിഴക്കൻ ഇന്ത്യയിൽ വ്യാപകമായ രാഷ്ട്രീയ എതിർപ്പും പ്രതിഷേധവും ഉയർന്നിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വരവോടെ വടക്കുകിഴക്കൻ ഇന്ത്യയുടെ ജനസംഖ്യാശാസ്‌ത്രം മാറുമെന്നായിരുന്നു അവരുടെ പ്രധാന ആശങ്ക.

2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നിരുന്നു .ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാലയിലുണ്ടായ അക്രമാസക്തമായ പ്രക്ഷോഭത്തെ തുടർന്ന് വിദ്യാർഥികൾക്ക് നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ അരങ്ങേറി. അലിഗഢ് മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കേന്ദ്രസർവകലാശാലകളിലും മലപ്പുറം ഗവണ്മെന്റ് കോളേജിലും , കാണു പ്രിയയുടെ നേതൃത്വത്തിൽ പഞ്ചാബ് യൂണിവേഴ്സിറ്റി കോളേജിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലും ബംഗാളിലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. വലിയ പ്രതിഷേധത്തെ തുടർന്ന് അസമിലും ത്രിപുരയിലും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. സൈന്യത്തെ വിളിക്കേണ്ടിവന്നു. റെയിൽ‌വേ സർവീസുകൾ‌ താൽ‌ക്കാലികമായി നിർത്തിവച്ചു, ചില വിമാനക്കമ്പനികൾ‌ സർവീസുകൾ നിർത്തിവെച്ചു ആസാമിലെ ഗുവാഹത്തിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു .

അതേസമയം ഇന്ത്യൻ പാർലമെന്റിൽ നടന്ന ഒരു ചർച്ചയ്ക്കിടെ, പാകിസ്താനിലെയും ബംഗ്ലാദേശിലെയും മതന്യൂനപക്ഷ ജനസംഖ്യയിൽ 20% കുറവുണ്ടായാൽ അത്തരമൊരു ബിൽ ആവശ്യമാണെന്ന് അമിത് ഷാ വാദിച്ചു, ഇന്ത്യൻ മുസ്‌ലിം സമുദായത്തെ ഒരുതരത്തിലും ഈ നിയമം ബാധിക്കില്ലെന്നും .ലക്ഷക്കണക്കിന് ആളുകൾക്ക് ബില്ലിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി .

ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 14,അനുച്ഛേദം 21, അനുച്ഛേദം 25 എന്നിവയെ പ്രസ്തുത ബിൽ ലംഘിക്കുന്നില്ലെന്നു ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ അഭിപ്രായപ്പെട്ടിരുന്നു ആർട്ടിക്കിൾ 15 ഉം ആർട്ടിക്കിൾ 21 ഉം ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ ബാധകമാകൂ, ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അല്ല. ബിൽ മതേതരത്വത്തെ ലംഘിക്കുന്നില്ലെന്നും ഒരു പ്രത്യേക പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ‘ഇടുങ്ങിയ രീതിയിൽ രൂപകൽപ്പന ചെയ്ത’ വ്യവസ്ഥയാണിതെന്നും സാൽവെ പറയുന്നു.

“ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വാംശീകരണത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ബിൽ എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറി രാം മാധവ് എഴുതി, പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ സ്വാഗതം ചെയ്യുന്ന ഇന്ത്യയുടെ ദീർഘകാല പാരമ്പര്യം ഈ നിയമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു