മൻമോഹൻ സിങ്ങാണ്‌ വലിയ വിമാനം നിരോധിച്ചത് മോദിയല്ല, കരിപ്പൂർ വിമാനത്താവളം നിരക്ക് കൂടാൻ കാരണം

ഹജ്ജിന് പോകുന്നവർക്ക് കോഴിക്കോട് നിന്നുള്ള വിമാന ചാർജ്ജ് വർധനവിൽ പ്രതികരിച്ച് റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ നാഷ്ണൽ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാൻ. ഹജ്ജിന്റെ ഫ്ലൈറ്റ് ഫെയർ കോഴിക്കോട് നിന്ന് പോകുന്ന ഹാജിമാർക്ക് ഒരു ലക്ഷം രൂപ അധികവും ബാംഗ്ലൂർ, മം​ഗലാപുരത്തുനിന്നു പോകുന്നവർക്ക് കുറവ് ചാർജ്ജും ഏർപ്പെടുത്തിയത് മൻമോഹൻ സിങ്ങാണ്‌. വലിയ വിമാനം നിരോധിച്ചത് മോദിയല്ല കരിപ്പൂർ വിമാനത്താവളം നിരക്ക് കൂടാൻ കാരണം ,വിശദീകരണം നലകുകയാണ് നുസ്രത്ത് ജഹാൻ.

കോഴിക്കോട് എയർപോർട്ടിലെ യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തി വലിയ വിമാനങ്ങൾ എയർ ലിഫ്റ്റ് ചെയ്യാൻ കഴിയില്ലായെന്ന് പറഞ്ഞ് ഇവിടെ അത്തരത്തിലുള്ള വിമാന സർവ്വീസ് നിർത്തലാക്കിയത് മൻമോഹൻ സിങ്ങിൻരെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് മന്ത്രിസഭ ആയിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ആയിരുന്നതിനാൽ അത് പാസാകുകയും, പിന്നീട് വന്ന ഭരണകർത്താക്കൾ അതിനെ പിൻതുടരുകയും ആയിരുന്നു. വർഷങ്ങൾക്ക് മുൻപ് ബാൻ ചെയ്ത കാര്യങ്ങൾ വീണ്ടും മാറ്റിയെടുക്കാൻ ഓരോ സർക്കാരിനും അതിന്റേതായ നിയമവശങ്ങളുണ്ട്. അതുകൊണ്ടു മാത്രമാണ് കോഴിക്കോട് നിന്ന് ഹജ്ജ് യാത്രയ്ക്ക് അധിക ചാർജ്ജ് ഈടാക്കുന്നത്. വലിയ വിമാനങ്ങൾ ഇവിടെ എയർ ലിഫ്റ്റ് ചെയ്യില്ല.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും, ഉത്തരവാദപ്പെട്ട മറ്റ് വകുപ്പ്തല അധികൃതർക്കും നിവേദനം കൊടുത്തു. എത്രയും വേ​ഗം അനുകൂല ഫലം ലഭിക്കുമെന്ന് പ്രതീക്ഷ.