പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ കണ്ടെത്തി

ഇടപ്പള്ളിയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഡിറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവം കഴിഞ്ഞ യുവതിയുടെ ആരോഗ്യനില കണക്കിലെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തിട്ടില്ല.

കൊച്ചി എളമക്കര പൊലീസാണ് ഡിറ്റോയെ കസ്റ്റഡിയിലെടുത്തത്. ഇടപ്പള്ളി പള്ളിയുടെ സമീപത്തുള്ള പാരിഷ് ഹാളിനടുത്താണ് കുട്ടിയെ ഉപേക്ഷിച്ചത്.. കുഞ്ഞിനെ ഉപേക്ഷിച്ചു പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കുട്ടി ഇപ്പോള്‍ ഇടപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു