പിസി ജോർജിന്റെ അറസ്റ്റിൽ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു,പ്രതിയുടെ ഭാഗം കേട്ടില്ല, പരാതി നൽകാൻ വൈകിയതിൽ ദുരൂഹത.

തിരുവനന്തപുരം/ പിസി ജോർജിന്റെ അറസ്റ്റിൽ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങ ൾ ലംഘിച്ചു. അറസ്റ്റ് ചെയ്യുന്ന വേളയിൽ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല. അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നിഷേധിച്ചു. പിസി ജോർജിനെ തിരെ പീഡന കേസിൽ പരാതി നൽകാൻ വൈകിയതിൽ ദുരൂഹത ഉണ്ട്. പി സി ജോർജിന്റെ ജാമ്യ ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ തന്നെ സംശയം പ്രകടിപ്പിക്കുന്ന കോടതിയുടെ നിരീക്ഷണം.

പിസി ജോർജിനെതിരെ പീഡന കേസിൽ പരാതി നൽകാൻ വൈകിയതിൽ ദുരൂഹത യുണ്ടെന്നു നിരീക്ഷിക്കുന്ന കോടതി, പരാതി നൽകാൻ അഞ്ച് മാസം വൈകിയതിന് വ്യക്തമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും, ഇതെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നതാ ണെന്നും ചൂണ്ടികാട്ടുന്നു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയു ടെ ജാമ്യ ഉത്തരവിലാണ് ഈ നിരീക്ഷണം ഉള്ളത്.

മുന്‍ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ് പരാതിക്കാരി. ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ള ആളാണ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താത്പര്യത്തോടെ പിസി ജോർജ് തന്നെ കടന്നു പിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ജോർ‍ജിനെ വിളിച്ച് വരുത്തുകയും, ഈ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിറകെ മ്യൂസിയം പൊലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.