കുഞ്ഞ് പിറന്നതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് പേളിയും ശ്രീനിഷും

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിന്റെ ജനനം വരെ വീഡിയോയിലാക്ക് താരദമ്പതിമാര്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു. ഇപ്പോള്‍ ഇരുവരും കള്‍ക്കൊപ്പം തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരങ്ങള്‍ വിവാഹ വാര്‍ഷികത്തെ കുറിച്ച് പറഞ്ഞത്.

ശ്രീനി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള്‍ നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ ഫോട്ടോയും പേളി പങ്കുവെച്ചു.

ഹാപ്പി ആനിവേഴ്‌സറി ചുരുളമ്മേ എന്നായിരുന്നു ശ്രീനിഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പേളി നിന്നെ ഞാന്‍ സ്‌നേബിക്കുന്നു. എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ആരാധകരും രംഗത്തെത്തി.

ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോയിലെ പരിചയം പ്രണയമായി മാറുകയായിരുന്നു. ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. 2018 ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം. അതേ വര്‍ഷം മെയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാരപ്രകാരവും മെയ് എട്ടിന് ഹിന്ദു ആചാര പ്രകാരവും വിവാഹം നടത്തി.