ചാകാറായ കെ എസ് ആർ ടി സി യെ രക്ഷിക്കാൻ ബി ജെ പി സർക്കാരിനെ കണ്ടു പഠിക്കാൻ പിണറായി സർക്കാർ.

ഭരിച്ച് ഭരിച്ച് മുടിച്ച് കഴുത്തോളം വെള്ളത്തിൽ മുങ്ങി ചാകാറായ കെ എസ് ആർ ടി സി യെ രക്ഷിക്കാൻ ഒടുവിൽ ബി ജെ പി സർക്കാരിനെ കണ്ടു പഠിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചു. കെ എസ് ആർ ടി സിക്ക് ജീവൻ നൽകാൻ കര്‍ണാടക ആര്‍.ടി.സി.കെ മാതൃകയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരളം.

കര്‍ണാടക സർക്കാർ എങ്ങനെയാണ് ബസ് സര്‍വീസുകള്‍ ലാഭകരമായി ഓടിക്കുന്നതെന്ന് കണ്ടുപഠിക്കാനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ധനമന്ത്രി പ്ലാനിങ് ബോര്‍ഡ് അംഗം അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ പ്ലാനിങ് ബോര്‍ഡ് അംഗം നമശിവായം അധ്യക്ഷനായ സമിതി പഠനം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എങ്ങനെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നമശിവായം അധ്യക്ഷനായ സമിതി പഠിക്കും.

സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, മാനേജ്‌മെന്റ് ന്റിന്റെ പ്രവർത്തന രീതി തുടങ്ങിയവ പഠന വിധേയമാക്കും. പഠന റിപ്പോര്‍ട്ട് ഉടന്‍ ധനവകുപ്പിന് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി രണ്ടു രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകം വിഭാഗങ്ങള്‍ ആണ് ഉള്ളത്. രണ്ടു രീതിയില്‍ നടത്തുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വന്‍ ലാഭകരമായാണ് മുന്നോട്ടു പോകുന്നത്. ഇതെങ്ങനെ ആണെന്നതാണ് സമിതി പഠിക്കുക.

കര്‍ണാടക മോഡലില്‍ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ വരുത്തേണ്ട മാറ്റങ്ങൾ തുടർന്ന് സമിതി സർക്കാരിന് മുന്നിൽ നിർദേശമാണ് വെക്കും. സര്‍ക്കാരിന്റെ ധനസഹായം കൊണ്ടാണ് കേരളത്തില്‍ നഷ്ടത്തിലായ കെ എസ് ആർ ടി സിയുടെ ജീവൻ തന്നെ നില നിൽക്കുന്നത്. സർക്കാർ പണം നൽകിയില്ലെങ്കിൽ ശമ്പളം നൽകാനോ പലപ്പോഴും ഡീസൽ പോലും അടിക്കാൻ കഴിയാത്ത അവസ്ഥ. ശമ്പള വിതരണം വൈകുന്നതിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയെ കോടതിയെ സമീപിക്കുകയും, ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ ഓണക്കാലത്ത് സര്‍ക്കാര്‍ രണ്ടുമാസത്തെ ശമ്പളം നല്‍കുകയുമായിരുന്നു.