പേരിലുള്ള ‘ജയിക്ക്’ഉം വച്ച് മൂന്ന് വട്ടം തോറ്റമ്പി

പേരിൽ ജെയിക്ക് എന്നുണ്ടായിട്ട് എന്തുകാര്യം. 3വട്ടം തോറ്റമ്പി. ജെയ്ക്കിനു സോഷ്യൽ മീഡിയയിൽ പൊങ്കാല. ജയിക്കും എന്ന് വീരവാദം മുഴക്കി ഇറങ്ങിയ ജെയ്ക് സി തോമസിനൊപ്പം ഇപ്പോൾ പാർട്ടിയും ഇല്ല. തോല്ക്കും എന്നറിയാമായിരുന്നു എന്നും സഹതാപ തരംഗം എന്നും നേതാക്കൾ പറയുന്നു. അപ്പോൾ എല്ലാവരും അറിഞ്ഞ് കൊണ്ട് ഒരു ചെറുപ്പക്കാരനെ മൂന്നാം വട്ടവും ചൂഷണം ചെയ്യുകയായിരുന്നു എന്നും വിമർശനം

മാധ്യമ പ്രവർത്തക അഞ്ജു പാർവതിയുടെ കുറിപ്പിലേക്ക്

പേരിലുള്ള “ജയിക്ക് “ഉം വച്ച് മൂന്ന് വട്ടം തോറ്റമ്പി പേര് ഒരു മിത്തു് ആണെന്ന് തെളിയിക്കാനുള്ള സയന്റിഫിക് ടെമ്പർ എല്ലാവർക്കും ഉണ്ടാകണം എന്നില്ല, ബട്ട് ഞങ്ങടെ സഖാവിന് അത് ഉണ്ട്. ആ ടെമ്പർ സാധാരണ ബിള കൊടുത്ത് വാങ്ങാനും കഴിയില്ല. തോറ്റു തന്നെ അറിയണം!!വരാനിരുന്ന വികസനത്തെ പുറംകാല് കൊണ്ട് തൊഴിച്ച പുതുപ്പള്ളിക്കാരോട് ചെഗു മിത്തപ്പൻ പകരം ചോദിക്കുമെടാ..

അച്ചു ഉമ്മന്റെ ചെരുപ്പിന്റെയും ഉടുപ്പിന്റെയും ബെള തേടി നടന്ന കമ്മിക്കൂട്ടങ്ങൾക്ക് മൊത്തം വിലയിട്ട് പുതുപ്പള്ളി