സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. പ്രധാനമായും രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി പത്ത് മണിക്ക് നൽകിയ അറിയിപ്പിലാണ് 2 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനം പൂർണമായും നിരോധിച്ചിരിക്കുന്നു.

കേരള തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.