സകല വിഭാഗം മനുഷ്യരിലും സെക്‌സ് വര്‍ക്കിലേര്‍പ്പെടുന്നവരുണ്ട്, നിര്‍ഭയമായി അവരും ജോലി ചെയ്യട്ടെ, അവരും നമ്മുടെ സഹജീവികളാണ്, ജോമോള്‍ ജോസഫ് പറയുന്നു

ലൈംഗിക ജോലിയും രാജ്യത്ത് നിയമപരമായി അംഗീകരാമുള്ള ജോലിയായി സുപ്രീം കോടതി അംഗീകരിച്ചു. ലൈംഗിക തൊഴിലും ജോലിയാണെന്നും ആ തൊഴില്‍ ചെയ്യുന്നവരും നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്നും സുപ്രീം കോടതി പറഞ്ഞു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മോഡലും ആക്ടിവിസ്റ്റുമായി ജോമോള്‍ ജോസഫ് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

ആണും പെണ്ണും ട്രാന്‍സ് വിഭാഗത്തില്‍ പെട്ടവരും ഒക്കെയായി സകല വിഭാഗം മനുഷ്യരിലും നിന്നും സെക്‌സ് വര്‍ക്കിലേര്‍പ്പെടുന്നവരുണ്ട്. മറ്റേതൊരു ജോലിയും പോലെ അഭിമാനത്തോടെ അവര്‍ക്കും ജോലിചെയ്ത് ജീവിക്കാനും സമ്പാദിക്കാനും മെച്ചപ്പെട്ട ജീവിതനിലവാരത്തിലും സാമൂഹ്യ അന്തസ്സോടും കൂടിയും ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് വളരെ വൈകിയാണെങ്കിലും പരമോന്നത കോടതി അംഗീകരിച്ചിരിക്കുന്നു.. ആരെയും പേടിക്കാതെയും, ആരുടേയും ആട്ടും തുപ്പും ആക്രമണവും പേടിക്കാതെയും നിര്‍ഭയമായി അവരും ജോലി ചെയ്യട്ടെ.. അവരും നമ്മുടെ സഹജീവികളാണ്. അവരുടെ അദ്ധ്വാനത്തിനും മഹിമയുണ്ട്. -ജോമോള്‍ ജോസഫ് കുറിച്ചു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ്, ലൈംഗീക ജോലി (സെക്‌സ് വര്‍ക്ക്) ചെയ്യുന്നത് നമ്മുടെ രാജ്യത്ത് നിയമപരമായി അംഗീകാരമുള്ള ജോലിയായി സുപ്രീം കോടതി അംഗീകരിച്ചിരിക്കുകയാണ്. ലൈംഗീകജോലി ചെയ്യുന്നത് കേവലം സ്ത്രീകളാണ് എന്നൊരു മിഥ്യാധാരണ നമുക്കിടയിലുണ്ട്. അത് തെറ്റാണ്..

ആണും പെണ്ണും ട്രാന്‍സ് വിഭാഗത്തില്‍ പെട്ടവരും ഒക്കെയായി സകല വിഭാഗം മനുഷ്യരിലും നിന്നും സെക്‌സ് വര്‍ക്കിലേര്‍പ്പെടുന്നവരുണ്ട്. മറ്റേതൊരു ജോലിയും പോലെ അഭിമാനത്തോടെ അവര്‍ക്കും ജോലിചെയ്ത് ജീവിക്കാനും സമ്പാദിക്കാനും മെച്ചപ്പെട്ട ജീവിതനിലവാരത്തിലും സാമൂഹ്യ അന്തസ്സോടും കൂടിയും ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് വളരെ വൈകിയാണെങ്കിലും പരമോന്നത കോടതി അംഗീകരിച്ചിരിക്കുന്നു..

ആരെയും പേടിക്കാതെയും, ആരുടേയും ആട്ടും തുപ്പും ആക്രമണവും പേടിക്കാതെയും നിര്‍ഭയമായി അവരും ജോലി ചെയ്യട്ടെ.. അവരും നമ്മുടെ സഹജീവികളാണ്. അവരുടെ അദ്ധ്വാനത്തിനും മഹിമയുണ്ട്. അവരാരും രണ്ടാം തരം പൗരന്മാരല്ല. നോട്ട് : ഇതിനടിയില്‍ വന്ന് എന്നെ ആക്ഷേപിക്കാനായി ആരും കഷ്ടപ്പെടണമെന്നില്ല, എപ്പോളെങ്കിലും ഞാനായിട്ട് സെക്‌സ് വര്‍ക്ക് ചെയ്യേണ്ടിവന്നാല്‍ പരസ്യമായി പറയാനായി എനിക്ക് യാതൊരു മടിയുമില്ല.