ഹജ്ജ് കമ്മറ്റിയിൽ കാണാരനും അപ്പുക്കുട്ടനും വരട്ടെ അപ്പോൾ അറിയാം മതേതരത്വം

മലപ്പുറത്തേ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു പച്ച നിറത്തിലുള്ള പെയിന്റ് അടിച്ചതിനെ വിമർശിക്കുകയാണ്‌ സംവിധായകൻ രാമ സിംഹൻ അബൂബക്കർ.തിരുമാന്ധാംകുന്ന് ഒരു മാതൃകയാക്കി ഹജ്ജ് കമ്മറ്റിയിൽ കാണാരനും അപ്പുക്കുട്ടനും വരട്ടെ അപ്പോൾ അറിയാം മതേതരത്വം എന്ന് ശ്രീരാമ സിംഹൻ പരിഹസിക്കുന്നു.

നട്ടെല്ല്…?എന്റെ ക്ഷേത്രത്തിന്റെ നിറം എന്തായിരിക്കണമെന്ന് മറ്റുള്ളവർ തീരുമാനിക്കുന്നിടത്ത് ഞാൻ തീർന്നു.കാവിയണിഞ്ഞൊരു പള്ളി കണ്ടിട്ടുള്ളം നിറയുവതെന്നോ?

കാരണം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ സംഘാടക സമിതിയിലെ ആദ്യ 6 പേരിൽ 5 പേരും മുസ്ളീം വിഭാഗത്തിലേ ആളുകളാണ്‌. 2023ലെ പൂരം സംഘാടനക് സമിതിയുടെ ഭാരവാഹികളാണ്‌ ഈ ലിസ്റ്റിൽ. ഇതിൽ ഒന്നാമതായി വരുന്നത് എം.പി ആയ അബ്ദുൾ സമദ് സമദാനി, രണ്ടാമതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, മൂന്നാമതായി വരുന്നത് ഷഹർബാൻ, 5മതായി വരുന്നത് സായിറ ടീച്ചർ…. എത്ര മതേതരമായാണ്‌ ക്ഷേത്ര ചടങ്ങുകളിൽ അന്യ മത വിഭാഗക്കാർ എത്തുന്നതും അവർ ക്ഷേത്ര പൂരം നടത്തിപ്പിന്റെ തലപ്പത്ത് എത്തുന്നതും എന്നതും മലപ്പുറത്തേ വിശേഷങ്ങളാണ്‌. ഇതിനേയാണ്‌ രാമ സിംഹൻ പരിഹസിച്ചിരിക്കുന്നത്