പിണറായി വിജയനിഷ്ടം മഞ്ഞ (മഞ്ഞക്കുറ്റികളും, മഞ്ഞ ലോഹവും)

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോൾ താൽപ്പര്യം മഞ്ഞയോടാണെന്ന് രമേശ് ചെന്നിത്തല. മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയുമാണു പിണറായി വിജയന് ഇഷ്ടമെന്ന് ചെന്നിത്തല പരിഹാസ രൂപേണ പറഞ്ഞു. സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ പ്രസ്താവന പുറത്തു വന്നതോടെയാണ് പിണറായിയുടെ മഞ്ഞയോടുള്ള പ്രേമത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. നേരത്തെ കെ റെയിലിന് കുറ്റി നിർമ്മിച്ചപ്പോൾ അതിന്റെ കളറും മഞ്ഞയായിരുന്നു. പല സ്ഥലങ്ങളിലും സ്ഥാപിച്ച മഞ്ഞ കളറുള്ള കെ റയിൽ കുറ്റി പിന്നീട് പിഴുതു മാറ്റിയിരുന്നു. മഞ്ഞയോടുള്ള ഇഷ്ടം പിണറായി വിജയനെ നയിച്ചത് കുടുക്കിലേക്ക്. മഞ്ഞക്കുറ്റി സ്ഥാപിച്ചതിന്റെ തിരിച്ചടി തൃക്കാക്കരയിലൂടെ പിണറായിക്ക് കിട്ടി. മഞ്ഞ ലോഹം കടത്തിയതിലൂടെ ഇപ്പോൾ സ്ഥാനം തെറിക്കുന്ന അവസ്ഥയിലാണ് പിണറായി

സ്വർണക്കടത്തു കേസിൽ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നതു മഞ്ഞു മലയുടെ അറ്റം മാത്രമാണ്. ഓരോന്നായി പുറത്തുവരാൻ പോകുകയാണ്. ഏതു ബിരിയാണി ച്ചെമ്പു കൊണ്ടു മൂടിയാലും രക്ഷയില്ല. ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. എന്തു വന്നാലും ഗൂഢാലോചന എന്നു പറയുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതി പിണറായി വിജയയാണ് തന്നെയാണെന്നും ചെന്നിത്തല ആവർത്തിച്ചു. എത്ര മൂടി വെയ്ക്കാൻ ശ്രമിച്ചാലും ഇനി നടക്കില്ലെന്നും പഴയ കേസ് ആണെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ലെന്നും ദിവസമാണ് കഴിയും തോറും കൂടുതൽ കൂടുതൽ വസ്തുതകൾ പുറത്ത് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഭരണകൂട ഭീകരതയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയതിന്റെ‍ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. വിജിലൻസിന് ആളുകളെ തട്ടിക്കൊണ്ടുപോകാൻ എന്തധികാരം. ചില പ്രത്യേക കേസുകളിൽ അല്ലാതെ വിജിലൻസിന് ആളുകളെ കസ്റ്റഡിയിൽ എടുക്കാൻ പോലും അധികാരമില്ല. പൊലീസിനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.