നിന്റെ അച്ഛനെങ്ങാനും ജീവിച്ചിരുന്നെങ്കിൽ നീ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു

മിനി സ്‌ക്രീനിൽ അവതാരക സങ്കൽപ്പങ്കൽപ്പങ്ങളെ മാറ്റി മറിച്ച വ്യക്തിയാണ് രഞ്ജിന് ഹരിദാസ്. ഇംഗ്ലീഷും മലയാളവും ചേർത്തുള്ള അവതരണത്തിന് ഏറെ വിമർശനവും ലഭിച്ചിരുന്നു. ഏറെ ആരാധകരുള്ള രഞ്ജിനി ഹരിദാസ് 37 വയസ്സുകഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ല. മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നെന്ന് രഞ്ജിനി തുറന്ന് പറഞ്ഞിരുന്നു.

രഞ്ജിനി ഹരിദാസ് തന്റെ ബാല്യകാല ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയുടെ ജീവിതം ഇങ്ങനെ ആയതിന് കാരണം അച്ഛൻ മരിച്ചതോടെയാണെന്നാണ് താരം പറയുന്നത്. എന്നോട് ഇടയ്ക്ക് അമ്മ പറയും.. നിന്റെ അച്ഛനെങ്ങാനും ജീവിച്ചിരുന്നെങ്കിൽ നീ ഇങ്ങനെ ഒന്നും ആവില്ലായിരുന്നുവെന്ന്. തനിക്ക് എഴ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുവെന്നും അനിയന് അന്ന് ഒമ്പത് മാസം മാത്രമായിരുന്നു പ്രായമെന്നും രഞ്ജിനി പറയുന്നു. തന്റെ കുട്ടിക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവവും അതു തന്നെ ആണെന്നും ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റുരു സംഭവം എന്തുണ്ടാവാനാണെന്നും രഞ്ജിനി ചോദിക്കുന്നു.

അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളർത്തിയത്. അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് പ്രായം 30 വയസായിരുന്നു. വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്.ഒരു ബൾബ് മാറ്റണമെങ്കിലും, പ്ലബിങ്ങോ, കടയിൽ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു. സ്ത്രീകൾ ഈ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല, എന്നാൽ താനും അനിയനും അമ്മ ചെയ്യുന്നത് കണ്ടാണ് പഠിച്ചത്. ഞങ്ങളുടെ വീട്ടിൽ ആണിനും പെണ്ണിനും പ്രത്യേകിച്ച് ജോലികൾ ഒന്നുമില്ല