11.5 കോടിയുടെ റോൾസ് റോയ്‌സ് കാർ 230 കിലോമീറ്ററിൽ എത്തി ടാങ്കർ ലോറി തകർത്തു

ഹരിയാനയിലെ നുഹിൽ റോൾസ് റോയ്‌സ് ഫാന്റം – ആഡംബര ലിമോസിൻ ഇടിയിൽ കത്തി നശിച്ചു.ഇന്ത്യൻ മാർകറ്റിൽ 11.5 കോടിയോളം രൂപ വരുന്ന കാർ പെട്രോൾ ടാങ്കറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. അമിത വേഗതയിൽ ന്യൂ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ നുഹിൽ ആയിരുന്നു അപകടം.കരുത്തേറിയ റോൾസ് റോയ്‌സ് ഫാന്റം കാറിന്റെ ഉരുക്ക് ബോഡി ടാങ്കർ ലോറിയെ തകർക്കുകയായിരുന്നു. ടാങ്കർ ഡ്രൈവറും സഹായിയും തല്ക്ഷണം മരിച്ചു. എന്നാൽ റോൾസ് റോയ്‌സ് ഫാന്റം കാറിൽ ഉണ്ടായിരുന്ന 3 പേരും പരികേറ്റ് ആശുപത്രിയിൽ ആണുള്ളത്.

100 കിലോമീറ്റർ റോഡ് സ്പീഡായിരുന്നു അപകടം നടന്ന സ്ഥലത്തേ നിയമ പ്രകാരം ഉള്ള വേഗത. ഇവിടെ മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിലാണ് റോൾസ് റോയ്‌സ് ഓടിച്ചിരുന്നത്.കാറിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കേറ്റ് ഗുഡ്ഗാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ചണ്ഡീഗഢിൽ നിന്നുള്ള തസ്ബീർ എന്നുള്ള ആൾ ചികിൽസയിലുണ്ട്.ടാങ്കർ ഡ്രൈവർ രാംപ്രീതും സഹായി കുൽദീപുമാണ് കൊല്ലപ്പെട്ടത്.

11.5 കോടിയിലധികം ചെലവ് വരുന്ന ഫാന്റമിന്റെ ഇടതുഭാഗം കാണാനില്ല. ഇത് ടാങ്കറിനുള്ളിൽ തുളച്ച് കയറി എന്നും കരുതുന്നു.എഞ്ചിന് തീപിടിച്ചതും വാഹനത്തിന് ചുറ്റുമുള്ള അവശിഷ്ടങ്ങളും ഉള്ളതിനാൽ മുൻഭാഗം ലോഹത്തിന്റെ കൂമ്പാരമായി മാറി.കാറിന്റെ വാതിലുകൾ തുറന്ന് തിളങ്ങുന്ന ഓറഞ്ച് ഇന്റീരിയർ ഭാഗവും കത്തിയിട്ടുണ്ട്.ടാങ്കറിന് തീപിടിച്ചിരുന്നു. പക്ഷേ കാറിൽ ഉണ്ടായിരുന്നവർ രക്ഷപെട്ടു എന്നും നാട്ടുകാർ പറഞ്ഞു.ടാങ്കറിലുള്ളവർ ഈ റൂട്ടിൽ സ്ഥിരം യാത്രക്കാരായിരുന്നുവെന്നും അപകടസമയത്ത് രണ്ട് വാഹനങ്ങളും ഡൽഹിയിൽ നിന്ന് വരികയായിരുന്നുവെന്നും നുഹ് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അശോക് കുമാർ പറഞ്ഞു.കാർ അമിതവേഗത്തിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.