കാശ്മീർ ഇന്ത്യയുടേത് മാത്രം, മുസ്ളീം രാജ്യങ്ങളും അംഗീകരിക്കുന്നു, ലോകത്തേ നയിക്കാൻ ഇന്ത്യക്കേ കഴിയൂ

കാശ്മീർ ഇന്ത്യയുടേത് മാത്രം എന്ന് ലോകം അംഗീകരിച്ച കാര്യമാണ്‌ എന്ന് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കർ. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 അസാധുവാക്കിയതിന് ശേഷം ഐക്യ രാഷ്ട്ര സഭയിൽ 2 രാജ്യങ്ങൾ ഇന്ത്യക്കെതിരേ പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ലോക രാജ്യങ്ങൾ എല്ലാം ഇടപെട്ട് ഇതിനെ പരാജയപ്പെടുത്തി. യു എന്നിൽ കശ്മീർ വിഷയത്തിൽ ഒരു പ്രമേയം അവതരിപ്പിക്കാനുള്ള കോറം പോലും ലഭിക്കാതെ ഈ 2 രാജ്യങ്ങൾ നിരാസരായി. കാരണം ലോക രാജ്യങ്ങൾക്ക് അറിയാം.

കാശ്മീർ ഇന്ത്യയുടേ മാത്രം ഭാഗമാണ്‌ എന്ന്. വിദേശ്യകാര്യ മന്ത്രിയുടെ വ്യക്തമാക്കലിൽ പാക്കിസ്ഥാനെതിരായ പ്രയോഗമായിരുന്നു. അന്ന് പാക്കിസ്ഥാൻ ആയിരുന്നു ഐക്യ രാഷ്ട്ര സഭയിൽ കാശ്മീരിനേ കുറിച്ച് പ്രമേയം കൊണ്ടുവരാൻ നീക്കം നടത്തിയത്. എന്നാൽ 49ഓളം വരുന്ന ഇസ്ളാമിക രാജ്യങ്ങൾ 47ഉം അന്ന് പാക്കിസ്ഥാനൊപ്പം നില്ക്കാതെ രനേന്ദ്ര മോദിക്ക് ഒപ്പവും ഭാരതത്തിനൊപ്പവും അടിയുറച്ച് നിലകൊള്ളുകയായിരുന്നു. കാശ്മീരിനേ കുറിച്ചു ലോകത്തിന്റെയും അറബ് രാജ്യങ്ങളുടേയും വ്യക്തമായ കാഴ്ച്ചപ്പാടാണ്‌ അന്ന് ഐക്യ രാഷ്ട്ര സഭയിൽ കണ്ടത്.

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 അസാധുവാക്കിയതിന് ശേഷം രണ്ട് അംഗങ്ങൾ യുഎൻ രക്ഷാസമിതിയിലേക്ക് നീങ്ങിയപ്പോൾ യുഎൻ പ്രമേയം തടയാൻ എത്ര രാജ്യങ്ങൾ സഹായിച്ചെന്നും നാഗ്പൂരിൽ എസ് ജയശങ്കർ പറഞ്ഞു.ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അവർ വ്യക്തമായി പറഞ്ഞു എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ലോകത്ത് ഒരു വശത്ത് യുദ്ധ സന്നാഹങ്ങൾക്ക് പല രാജ്യങ്ങളും മുന്നേറുമ്പോൾ മാനുഷിക സഹായങ്ങൾ നല്കുന്നതിൽ ഇന്ത്യക്ക് ഒപ്പമെത്താൻ ആർക്കും ആകുന്നില്ല. പകർച്ചവ്യാധിയുടെ സമയത്ത് ഭാരതം 100 രാജ്യങ്ങൾക്കാണ്‌ കോവിഡ് വാക്സിൻ നല്കിയത്.ലോകം ഭാരതത്തോട് നന്ദിയുള്ളവരാണ്‌. നമ്മൾ ലോകത്തിന്റെ ഉപഗ്രഹങ്ങൾ ചെറിയ ചിലവിൽ ബഹിരാകാശത്ത് എത്തിച്ച് കൊടുക്കുന്നു. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത് സ്വപ്നം കാണാൻ പൊലും ആകില്ല.

ഇറാൻ പിന്തുണയുള്ള ഹൂതി മിലീഷ്യകൾക്കെതിരായ യുഎസ്-യുകെ സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തി വിദേശ്യകാര്യ മന്ത്രി എസ് ജയസങ്കർ ഇറാനിലേക്ക് പോകുകയാണ്‌. ടെഹ്രാനിലേക്ക് പോകുന്നതിനു തൊട്ട് മുമ്പാണ്‌ മന്ത്രിയുടെ പ്രസ്ഥാവന നടന്നത്.കഴിഞ്ഞ ദശകത്തിൽ ഭൗമരാഷ്ട്രീയത്തിൽ ഇന്ത്യയുടെ നാടകീയമായ ഉയർച്ചയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ 5,000 വർഷം പഴക്കമുള്ള സംസ്കാരം എങ്ങനെയാണ് ആഗോള ബ്രാൻഡിംഗായി മാറിയതെന്നും ജയശങ്കർ എടുത്തുപറഞ്ഞു.2014-ൽ പ്രധാനമന്ത്രി യോഗയെ ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയപ്പോൾ, ഒരു ദിവസം ലോകമെമ്പാടും യോഗ മുഖ്യധാരയാകുമെന്ന് പലർക്കും ഉൾക്കൊള്ളാനായില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിലെ സ്വാമിനാരായണ ക്ഷേത്രം തുറന്നതും യുഎഇ പ്രസിഡന്റിന്റെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി സന്ദർശിച്ചതും മറ്റ് വലിയ നയതന്ത്ര നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസുമായുള്ള ഇന്ത്യയുടെ ബന്ധം ഇപ്പോഴുള്ളതുപോലെ ദൃഢമായിരുന്നില്ല, അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലം മുതൽ ബന്ധം മെച്ചപ്പെടാൻ തുടങ്ങി. ഇപ്പോൾ, അമേരിക്ക ഞങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം തിരിച്ചറിയുകയും നിക്ഷേപങ്ങളിൽ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു. കൂടാതെ, ഓസ്‌ട്രേലിയയുമായുള്ള ഞങ്ങളുടെ ബന്ധം ഗണ്യമായി മെച്ചപ്പെട്ടു.മാലിദ്വീപുമായുള്ള സമീപകാല വിള്ളലിനെക്കുറിച്ച് കേന്ദ്രമന്ത്രി പറഞ്ഞു, “ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ വളരെയധികം വിജയങ്ങൾ നേടിയത്, വളരെ ശക്തമായ ബന്ധം കെട്ടിപ്പടുക്കുക എന്നതാണ്. രാഷ്ട്രീയം മുകളിലേക്കും താഴേക്കും പോകാം, പക്ഷേ മാലദ്വീപിലേ ആളുകൾക്ക് ഇന്ത്യയോട് ഊഷ്മളമായ വികാരമുണ്ട്, ശക്തമായ ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു.

ലോക മാർകറ്റിലും വില കുറച്ചാണ്‌ ഇന്ത്യ ഇപ്പോൾ എണ്ണ വിതരണം ചെയ്യുന്നത്. ഇതിന്റെ കാരണം എത്ര പേർക്ക് അറിയാനാകും. ഉക്രെയ്ൻ സംഘർഷത്തിൽഇന്ത്യ യൂറോപ്പ്യൻ രാജ്യങ്ങളുടേയും അമേരിക്കയുടേയും താക്കീതും നയതന്ത്ര വെല്ലുവിളിയും മറികടക്കുകയായിരുന്നു.റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങരുതെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഞങ്ങളോട് പറഞ്ഞു.

അപ്പോൾ ഇന്ത്യ പറഞ്ജ്ഞ്ഞത് നിങ്ങൾക്ക് റഷ്യയുമായുള്ള വിഷയങ്ങൾ ഇന്ത്യക്ക് റഷ്യയുമായില്ല. ഒരു ആക്രമത്തിലും സംഘർഷത്തിലും പങ്കാളിയാകാൻ ആർക്കും ആരെയും ബലമായി നിർബന്ധിക്കാൻ പാടില്ല. റഷ്യയുമായുള്ള അവരുടെ അനുഭവങ്ങൾ ഇന്ത്യയുടേതിന് സമാനമായിരിക്കില്ല എന്ന് ഞങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങളോട് വിശദീകരിക്കേണ്ടി വന്നു എന്നും എസ് ജയസങ്കർ പറഞ്ഞു.റഷ്യയുമായുള്ള ഞങ്ങളുടെ അനുഭവം പോസിറ്റീവ് ആണ്, ഇന്ധനം കൈകാര്യം ചെയ്യാൻ ഞങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി.അങ്ങിനെയാണ്‌ ഇന്ത്യയിൽ എണ്ണവില പിടിച്ച് നിർത്തിയത്. വിദേശ്യ രാജ്യങ്ങളിൽ 2020നെ അപേക്സ്ജിച്ച് ഇപ്പോൾ എണ്ണവില ഇരട്ടിയിലും അധികമായപ്പോൾ നമ്മുടെ എണ്ണവിലവിൽ കുതിച്ചു ചാട്ടം ഉണ്ടാകുന്നത് ഇതുവഴി തടയാനായി.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിൽ കോവിഡ് -19 നയതന്ത്രവും ജി-20 ഉച്ചകോടിയുടെ വിജയകരമായ ആതിഥേയവും ഇന്ത്യയുടെ ആഗോള നിലവാരം നാടകീയമായി ഉയർത്തി, “എല്ലാ പ്രധാന അന്താരാഷ്ട്ര പ്രശ്‌നങ്ങളിലും ന്യൂഡൽഹി ഇപ്പോൾ ആലോചിക്കുന്നുണ്ട്. ലോകം നമ്മിലേക്ക് വന്നിരിക്കുന്നു” എന്ന് ജയശങ്കർ പറഞ്ഞു.

ചൈന-ഇന്ത്യ ബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, “കലഹങ്ങൾ നിറഞ്ഞ അതിർത്തിയും നല്ല ബിസിനസും ഒരുമിച്ച് പോകാനാവില്ല. പരസ്പര ഉടമ്പടികൾ ലംഘിക്കപ്പെട്ടാൽ ബന്ധം മെച്ചപ്പെടുത്താൻ കഴിയില്ലെന്ന് ഞാൻ എന്റെ ചൈനീസ് എതിരാളിയോട് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരേ സമയം യുദ്ധം ചെയ്യുക, വ്യാപാരം ചെയ്യുക- ഇത് നറ്റക്കുകയില്ല എന്നും ചൈനക്ക് ആവർത്തിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്കി