എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച വ്യക്തി, ശ്രദ്ധേയമായി സാധികയുടെ കുറിപ്പ്

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി. തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും നടി കാണിക്കാറില്ല. അടുത്തിടെ തന്റെ വിവാഹ മോചനത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയരുന്നു. ഇപ്പോള്‍ തന്റെ പ്രിയ സുഹൃത്ത് ബദ്രിക്ക് ജന്മദിന സന്ദേശമായി സാധിക പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

സാധിക പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച മനോഹരമായ വ്യക്തിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ എനിക്ക് തന്നെ പ്രാധാന്യം നല്‍കാനും, എന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും എന്നെ പഠിപ്പിച്ച ജെന്റില്‍മാന്‍, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി. എന്റെ ഒപ്പം നില്‍ക്കുന്നതിന് നന്ദിയും നീ പുറത്തെടുപ്പിച്ച എന്നിലെ ആ ഭാഗത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു.

പിറന്നാള്‍ ആശംസകള്‍ മനു. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ദൈവം നിങ്ങളെ എല്ലാ ശക്തിയും നല്‍കി അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. നല്ലൊരു സുഹൃത്തായി നിന്റെ ഒപ്പം നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നതായും , നല്ലൊരു സുഹൃത്തായി ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകും.

നിങ്ങള്‍ എന്താണ് എന്നതിന് മാത്രമല്ല, നിങ്ങള്‍ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഞാന്‍ എന്ത് ആയി എന്നുള്ളതിനുമാണ് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നത്. നിങ്ങള്‍ നിങ്ങളായി തന്നെ നിലകൊള്ളണം. നിങ്ങള്‍ സ്വയം സൃഷ്ടിച്ചു എന്നതിന് മാത്രമല്ല എന്നെയും നിങ്ങള്‍ അതിലൂടെ ഒരുക്കി എടുത്തു എന്നത് കൊണ്ട് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. എന്റെ ജീവിതത്തില്‍ ശക്തമായ രണ്ട് സിംഹങ്ങള്‍ ഉണ്ടെന്നുള്ളത് അഭിമാനത്തോടെ പറയുകയാണ്.