പൗരത്വ ബില്ല് നടപ്പിലാക്കാന്‍ ഒരു മുഖ്യമന്ത്രിയുടെയും കടലാസ് ആവശ്യമില്ല; സന്ദീപ് ജി വാര്യര്‍

സമൂഹമാധ്യമങ്ങളില്‍ സ്വന്തം പ്രസ്താവനകളിലൂടെ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് ജി വാര്യര്‍. കേരള രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തൈയും ഒരുപോലെ പിടിച്ചു കുലുക്കിയ സംഭവമാണ് പൗരത്വ ഭേദഗതി ബില്ല് കേന്ദസര്‍ക്കാര്‍ പാസ്സാക്കിയത്. ഇതിനെതിരെ സന്ദീപ് വാര്യര്‍ നടത്തിയ പല പ്രസ്താവനകളും വൈറലായിരുന്നു.. രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും കേരളത്തില്‍ നടക്കുന്ന പൗരത്വ ഭേതഗദതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ചും സന്ദീപ് ജി വാര്യര്‍ കര്‍മ്മ ന്യൂസമായി സംസാരിക്കുന്നു.

പൗരത്വബില്ലിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതില്‍ ഒരു ഔചിത്യക്കുറവുണ്ട് അത് നിയമവിരുദ്ധതയാണ്. കേരളത്തിലെ ഇടത് വലത് മുന്നണികളുടെ ലക്ഷ്യം വോട്ടുബാങ്കാണ്.. വരാന്‍ പോകുന്ന തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പൗരത്വ ബില്ലിനെതിരെ പോരാടുന്നത്. മുസ്ലീം വോട്ടു ബാങ്ക് നേടുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. പൗരത്വബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ കേരള ബിജെപി ഒറ്റക്കെട്ടാണെന്നും സന്ദീപ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സംഘടന ഉണ്ടാക്കുകയും നിരവധി കലാകാരന്മാരെ സംഘടിപ്പിച്ചുകൊണ്ട് കരുണ എന്ന പേരില്‍ കൊച്ചിയില്‍ ഒരു സംഗീത നിശ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അതില്‍ പിരിച്ച പണം കൈമാറിയിട്ടില്ലെന്നും അതിന്റെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും അത് സംഘാടകര്‍ തന്നെ പുറത്തുവിടണമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

സന്ദീപ് ജി വാര്യരുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം