തല്ലിയ പോലീസിനെ തുപ്പി യുവാവിന്റെ പ്രതിഷേധം

പോലീസുകാർക്കെതിരെ പ്രതിഷേധവുമായി യുവാവ്. കോവിഡ് മൂലം പോലീസ് റോഡ് അടച്ചതിൽ ഉള്ള പ്രതിഷേധവും പോലീസ് മർദ്ദിച്ചതിൽ ഉള്ള പ്രതിഷേധവും യുവാവ് പ്രകടപ്പിക്കുന്നത് കാർക്കിച്ച് തുപ്പി.പോലീസുകാരെ ആക്ഷേപിച്ച് വീഡിയോയിൽ പല വട്ടം കാർക്കിച്ച് തുപ്പുന്നു.

ഇത്തരത്തിൽ തുപ്പുന്നത് പോലും രോഗ വ്യാപനത്തിനു കാരണം ആകും എന്നത് അവഗണിച്ചാണ്‌ യുവാവ് പല വട്ടം പോലീസിനെ തുപ്പി വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്.സന്തോഷ് ഉച്ചക്കട ബാലരാമപുരം എന്നയാളാണ്‌ പോലീസിനെതിരെ രോക്ഷ പ്രകടനം നടത്തുന്നത്

വീഡിയോയുടെ അവസാന ഭാഗമാണ്‌ ഇദ്ദേഹം പോലീസിനെതിരെ തുപ്പുന്നത്.മുമ്പ് ഇദ്ദേഹത്തേ പോലീസ് ക്രൂരമായി പീഢിപ്പിച്ചു എന്നാണ്‌ ഇയാളുടെ പരാതി.കോവിഡ് കാലത്ത് ഇയാൾ സ്ഥിരമായി പോകുന്ന വഴി അടക്കുകയും ബൈക്ക് കൊണ്ട് പോകുന്നത് പോലീസ് തടയുകയുമായിരുന്നു.ഇത് ചോദ്യം ചെയ്തപ്പോൾ ആയിരുന്നു പോലീസ് മുമ്പ് ഇയാളേ കൈകാര്യം ചെയ്തത്.ആ സംഭവത്തിന്റെ പ്രതികാരമായാണ്‌ താൻ പോലീസിനെതിരെ കാർക്കിച്ച് തുപ്പുന്നത് എന്നും യുവാവ് പറയുന്നു.

കോവിഡ് കാലത്ത് ഇത്തരത്തിൽ ഉള്ള പ്രതിഷേധങ്ങൾ രോഗ വ്യാപനത്തിനിടയാക്കും.മാത്രമല്ല സന്തോഷ് തുപ്പുന്നത് പൊതുവായ തുറന്ന സ്ഥലത്ത് എന്നതും ശ്രദ്ധേയം.പൊതു സ്ഥലത്തും തുറസായ സ്ഥലത്തും തുപ്പുന്നത് ശിക്ഷാർ ഹം കൂടിയാണ്‌.എന്തായലും യുവാവിന്റെ പോലീസിനെതിരായ പരാതിയും യുവാവിന്റെ പരാക്രമവും അന്വേഷിക്കേണ്ടത് തന്നെ

https://www.facebook.com/469344556610187/videos/3442294645789697/