ഇത്തരം സ്വഭാവമുള്ള അലവലാതികൾക്കു എന്തിനാണ് മറുപടി, ഉണ്ണി മുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

നടൻ ഉണ്ണി മുകുന്ദനെതിരെ കഴിഞ്ഞ ദിവസം ഒരു റിവ്യു വന്നിരുന്നു. പിന്നാലെ വിശദീകരണവുാമയി താരം തന്നെ രം​ഗത്തെത്തി. ഇപ്പോളിതാ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റും സംവിധായകൻ കെ പി വ്യാസനും അഭിപ്രായം രേഖപ്പെടുത്തി.

നടൻ സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദനെ പിന്തുണച്ച് കമന്റ് ബോക്‌സിൽ കുറിച്ചു. ‘ഇത്തരം സ്വഭാവമുള്ള അലവലാതികൾക്കു എന്തിനാണ് മറുപടി കൊടുക്കുന്നത്.. ഇതുപോലെ ഉള്ള മൂന്നാം കിട ഗ്രൂപ്പിലെ വർഗീയവാദികൾ എഴുതുന്ന പോസ്റ്റ് എന്തിനാണ് ഷെയർ ചെയ്യുന്നത്? ഇത് എഴുതിയവർക്കു വ്യക്തമായ വർഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാൽ തന്നെ അറിയാമല്ലോ..’മാളികപ്പറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവർക്കും അറിയാം..’ എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

‘ഇത്തരം ഊള പോസ്റ്റ് ഇടുന്നവർക്ക് തെറിക്കുത്തരം മുറിപ്പത്തൽ എന്ന രീതിയിൽ തന്നെ മറുപടി കൊടുക്കണം, ഇതൊക്കെ അവന്മാർ ചോദിച്ചു വാങ്ങുന്നതാണ്, പിന്നെ ഇങ്ങനെയാണ് ഇതുപോലുള്ള ഗ്രൂപ്പ് പ്രമാണിമാർ തുടർന്നും തുടർന്നും പോസ്റ്റുകൾ അപ്പ്രൂവ് ചെയ്യുന്നതെങ്കിൽ ജയ്ഗണേശന് മാളികപ്പുറത്തിന്റെ വിധി തന്നെയായിരിക്കും… ഏത്?’ എന്നാണ് കെ പി വ്യാസൻ കുറിച്ചത്.

‘മല്ലു സിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യങ് മാൻ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പ മാർഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്.

മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയൽ ലെവൽ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനിൽ മാർക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയർ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്..’ എന്നായിരുന്നു കുറിപ്പ്.