ശരത് പവാറിന്റെ നീക്കം എൻസിപിയിൽ കരുത്ത് പ്രകടിപ്പിക്കാൻ

മുംബൈ. ശരത് പവാറിന്റെ പ്രഖ്യാപനത്തില്‍ അമ്പരന്നിരിക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. അതേസമയം ശരത് പവാറിന്റെ നീക്കം നേതൃത്വകൈമാറ്റത്തിനാണോഅതോ പാര്‍ട്ടില്‍ ശക്തി തെളിയിക്കുവനാണോ എന്നതില്‍ സംശയം നിലനില്‍ക്കുകയാണ്. ചൊവ്വാഴ്ചയാണ് അപ്രതീക്ഷിതമായി ശരത് പവാര്‍ രാജി വെച്ചത്. ഇതിന് പിന്നാലെ ശരത് പവാറിന് അനുകൂലമായി വര്‍ പിന്തുണയാണ് ലഭിച്ചത്. തുടര്‍ന്ന് തീരുമാനം പിന്‍വലിക്കാം എന്ന് വ്യക്തമാക്കി പവാര്‍ അതിന് രണ്ട് മൂന്ന് ദിവസത്തെ സമയം ചോദിച്ചു.

പാര്‍ട്ടിയില്‍ ശക്തി പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്ന സഹോദര പുത്രന്‍ അജിത് പവാര്‍ മാത്രമാണ് ശരത് പവാറിന്റെ രാജി അംഗീകരിക്കുന്നത്. പവാറിന്റെ തീരുമാനം അംഗീകരിക്കണമെന്നും പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരട്ടെയെന്നും അജിത് പവാര്‍ ആദ്യം പ്രതികരിച്ചെങ്കിലും സീനിയര്‍ പവാറിന് ലഭിച്ച സ്വീകാര്യത കണ്ട് അദ്ദേഹം പ്രസ്താവന തിരുത്തി. പാര്‍ട്ടിയുടെ നിയന്ത്രണം കൈയ്യില്‍ തന്നെയാണെന്ന് കാര്യം അരക്കിട്ടുറപ്പിക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.