ഞങ്ങൾ തമ്മിൽ പ്രണയമില്ലായിരുന്നു, ഐവി ശശിയുമായുള്ള ബന്ധത്തിന് ചുക്കാൻ പിടിച്ചത് ജയൻ- സീമ

അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് സീമ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം വിരിഞ്ഞു തുടങ്ങിയിരുന്നു.സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളർന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ൽ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തിൽ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി.

ഐവി ശശിയെ വിവാഹം കഴിച്ചിട്ടും ജയനുമായുള്ള ഗോസ്സിപ്പിൽ മാറ്റം വന്നിരുന്നില്ല. ഇപ്പോളിതാ ജയനെക്കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, ഈ മനോഹര തീരത്തിൽ അഭിനയിക്കുമ്പോൾ ജയൻ ഒന്നുമല്ല. അപ്പോഴും അദ്ദേഹം ശേഷിയേട്ടനോട് പറയുമായിരുന്നു ഈ പെണ്ണിനെ എടുക്ക് ഈ പെണ്ണിന്റെ എടുക്കെന്ന്. ഒരു പാട്ടിലേക്ക് ആണ് ജയേട്ടൻ എന്നെ റെക്കമെന്റ് ചെയ്തത്. അല്ലാതെ ജയേട്ടന് എന്നോട് ഇഷ്ടമൊന്നും ഉണ്ടായിട്ടില്ല.

ഗോസിപ്പ് എല്ലാ കാലത്തും ഉണ്ടായിരുന്നു. ഈ കഴിഞ്ഞ ദിവസം പോലും എന്നെ കണ്ടപ്പോൾ ഒരു സ്ത്രീ പറഞ്ഞു. കഴിഞ്ഞ ദിവസം കൊടുങ്ങലൂർ അമ്പലത്തിൽ പോകാൻ കൊച്ചി വിമാനത്താവളത്തിൽ വന്നപ്പോൾ ഒരു സ്ത്രീ വന്നിട്ട് സുന്ദരിയാണല്ലേ എന്ന് ചോദിച്ചു. എന്നിട്ട് ചോദിക്കുകയാണ് സാർ കെട്ടിയില്ലായിരുന്നെങ്കിൽ ജയൻ കെട്ടേണ്ടതായിരുന്നല്ലേ എന്ന്.

ഞാൻ അന്തം വിട്ട് നോക്കി നിന്നു. പക്ഷെ അങ്ങനെ അല്ല. ജയേട്ടനാണ് ഞങ്ങളുടെ വിവാഹം നടത്തി തന്നത്. ജയൻ ചേട്ടന് ഇഷ്ടമായിരുന്നു. പക്ഷെ പ്രണയം പോലെ ഒന്നുമല്ല. അക്കാലത്ത് ഒരുപാട് ഗോസിപ്പുകൾ ഉണ്ടായിരുന്നല്ലോ അങ്ങനെയൊന്ന്. ഗോസിപ്പുകൾ ഉണ്ടെങ്കിലേ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളു. കഥകൾ ഒന്നും എന്നെ ബാധിച്ചിരുന്നില്ല. ഞാനും ജയേട്ടനും എങ്ങനെയാണെന്ന് എനിക്ക് അറിയാം. പിന്നെ എന്തിനാണ് ഞാൻ തലപുണ്ണാക്കുന്നത്. ശശിയേട്ടന്റെ അടുത്ത് പറയുമായിരുന്നു ജയന്റെ ഭാര്യയെ ആണ് കല്യാണം കഴിച്ചതെന്ന്,’ സീമ പറഞ്ഞു.