രാഹുലിന്റെ വിശ്വസ്തന്‍ ജിതിന്‍ പ്രസാദയും യോഗി മന്ത്രി സഭയില്‍; യുപിയില്‍ ഏഴ് പുതിയ മന്ത്രിമാര്‍

ലഖ്‌നൗ: ഏഴുപേരെ കൂടി ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ ജിതിന്‍ പ്രസാദയും മന്ത്രിസഭയിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ, ബഹേദി എംഎല്‍എ ചത്രപാല്‍ ഗംഗ്വാര്‍, ആഗ്ര എംഎല്‍സി ധരംവീര്‍ പ്രജാപതി, ഗാസിപുര്‍ സദര്‍ എംഎല്‍എ സംഗീത ബല്‍വന്ത് ബിന്ദ്, ഹസ്തിനപുര്‍ എംഎല്‍എ ദിനേശ് ഖതീക്, ഒബ്ര എംഎല്‍എ സഞ്ജീവ് കുമാര്‍, ബല്‍റാംപുര്‍ സദര്‍ എംഎല്‍എ പല്‍തു റാം എന്നിവരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

മുന്‍ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ ഉള്‍പ്പെടെ ഏഴു പേരെ ഉള്‍പ്പെടുത്തി യോഗി ആദിത്യനാഥ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

അടുത്ത ആറ് മാസത്തിനുള്ളിൽ യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി സർക്കാർ മന്ത്രിസഭാ വിപുലീകരണം നടത്തിയത്. മികച്ച വിജയത്തോടെ അധികാരത്തുടർച്ച ലക്ഷ്യമിട്ടാണ് ഈ നീക്കം, 2017 മാർച്ച് 19ന് യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് മന്ത്രിസഭ പുനഃസംഘാടനം നടത്തുന്നത്. 2019 ഓഗസ്റ്റ് 21നും യോഗി ആദിത്യനാഥ് മന്ത്രിസഭ പുനഃസംഘടിപ്പിരുന്നു.

അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്നോണമാണ് ഉത്തർപ്രദേശ് മന്ത്രിസഭയിൽ അവസാന ഘട്ടത്തിലും പുനഃസംഘടന നടത്തിയത്.