ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ-ഷാജു

മലയാളികൾക്ക് എളുപ്പം മറക്കാനാകാത്ത മുഖമാണ് നടൻ ഷാജു ശ്രീധറിന്റേത്. സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം ചേർത്തുവച്ച് കലാകാരൻ ഇപ്പോഴും സജീവമായ തന്റെ യാത്ര തുടരുകയാണ്. മുൻ സീരിയൽ താരം ചാന്ദിനിയെ ആണ് വിവാഹം കഴിച്ചത്.ഇപ്പോഴിതാ, തങ്ങളുടെ വിവാഹ വാർഷികത്തിന് ഷാജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.നന്ദന,നീലാഞ്ജന എന്നിവരാണ് ഷാജു–ചാന്ദ്‌നി ദമ്പതികളുടെ മക്കൾ

ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ…നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓർമ്മകളുടെയും 21 വർഷങ്ങൾ….’.– ഷാജു കുറിച്ചതിങ്ങനെ. ചാന്ദ്നിയോടൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പടെയാണ് ഷാജുവിന്റെ പോസ്റ്റ്.

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചു ഷാജു പറയുന്നതിങ്ങനെയാണ്, വർഷങ്ങൾക്ക് മുൻപ് രാജസേനനും, തുളസീദാസും സംവിധാനം ചെയ്ത ‘സ്നേഹ സമ്മാനം’ എന്ന ടെലിവിഷൻ സീരിയലിന്റെ ലൊക്കേഷൻ ഞാൻ നായകനും, ചാന്ദ്നി നായികയും, ബ്രേക്ക് സമയത്ത് ഞങ്ങൾ ഫോൺ ചെയ്യാറുണ്ടായിരുന്നു. അത് അവരുടെ വീട്ടിൽ പ്രശ്നമായി. ഫോൺ വിളി കുറഞ്ഞപ്പോഴാണ് ഞങ്ങൾക്കിടയിൽ ഇഷ്ടമുണ്ടെന്നു തിരിച്ചറിഞ്ഞത്. വീട്ടുകാർ സമ്മതിക്കാതെ വന്നപ്പോൾ ഒളിച്ചോടാൻ തീരുമാനിച്ചു. അങ്ങനെ പാലക്കാട്ടെ ഒരമ്പലത്തിൽ വെച്ച് താലികെട്ടി. വൈകിട്ട് പ്രസ്മീറ്റും വിളിച്ചു പിറ്റേന്ന് പത്രത്തിലെല്ലാം വാർത്ത വരികയും ചെയ്തു,