റാംസാൻ കാലത്ത് പർദയണിഞ്ഞ് കുടുംബത്തോടൊപ്പം ഷംന, ചിത്രം വൈറൽ

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് കഴിഞ്ഞ വർഷമാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു

ഇപ്പോൾ പുണ്യ റമദാൻ കാലം കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് താരം. പർദ അണിഞ്ഞ് പക്കാ ഉമ്മച്ചി കുട്ടിയായി ആണ് താരം എത്തിയിരിക്കുന്നത്. “കുടുംബത്തോടൊപ്പം വളരെ വിലപ്പെട്ട സമയം ചെലവഴിക്കുന്ന ഈ പുണ്യമാസം.. അൽഹംദുലില്ലാഹ്”, എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുന്നത്. ​ഗ്ലാമറസ് ലുക്കിൽ നടന്നിരുന്ന നടിയുടെ വിവാഹ ശേഷമുള്ള മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

മലയാളികളുടെ പ്രിയങ്കരിയാണ് ഷംന കാസിം. നര്‍ത്തകിയായും അഭിനേത്രിയായുമെല്ലാം ഷംന സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സമൂഹ്യമാധ്യമം വഴി പങ്കുവെക്കുന്ന താരമാണ് നടി ഷംന കാസിം.