സിദ്ധാര്‍ഥന്‍ കേസ്, വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ വിവാദം

വയനാട്. പൂക്കോട് വെറ്ററിനറി ക്യാംപസില്‍ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായവരെ തിരിച്ചെടുത്തതില്‍ വിസിയുടെ പ്രൈവറ്റ് സെക്രട്ടറയുടെ മകനും ഉള്‍പ്പെട്ടതില്‍ വിവാദം. റാഗിങ് നടന്ന ഹോസ്റ്റലിലെ താമസക്കാരല്ലത്ത ഒന്നാം വര്‍ഷവിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ വിസി നല്‍കിയ കുറിപ്പിനെ തുടര്‍ന്ന് 33 സസ്‌പെന്‍ഷന്‍ വിന്‍വലിച്ച ഉത്തരവിലാണ് ഇവര്‍ ഉള്‍പ്പെട്ടത്.

നാലാം വര്‍ഷക്കാരായ രണ്ട് പേരും ഉള്‍പ്പെടുത്തി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കാന്‍ വിസിയുടെ കുറിപ്പ് ഡീനിന് അയച്ചതും പ്രൈവറ്റ് സെക്രട്ടറിയാണ്. സസ്‌പെന്‍ഷന്‍ നേരിടുന്ന 90 പേരില്‍ സീനിയര്‍ ബാച്ചുകാരായ 57 പേര്‍ ഉണ്ടായിട്ടും പ്രൈവറ്റ് സെക്രട്ടറിയുടെ മകനെയും സുഹൃത്തിനെയും മാത്രമാണ് തിരഞ്ഞെടുത്തത്.

അതേസനയം ഈ നടപടി ഗവര്‍ണര്‍ ഇടപെട്ട് റദ്ദാക്കി. സര്‍വകലാശാല ലോ ഓഫിസറുടെ നിയമോപദേശം തേടാതെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്.