ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം ഇല്ലാത്തതിനാൽ സ്ഥാനാർഥിയാകാനില്ലെന്ന് അറിയിച്ചു നിർമല സീതാരാമൻ

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി നിര്‍മല സീതാരാമന്‍. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ തമിഴ്‌നാട്ടില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നു. ആലോചിച്ച ശേഷം താന്‍ മറുപടി പറഞ്ഞു മത്സരിക്കാനില്ലെന്ന്.

ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്സരിക്കുന്നതില്‍ തനിക്ക് പ്രശ്‌നമുണ്ടായിരുന്നു. അവിടെ സമുദായവും മതവും വിജയ സാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണെന്നും. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് തോന്നുന്നുവെന്ന് പറഞ്ഞുവെന്നും നിര്‍മ്മല സീതാരാമന്‍.

തന്റെ വാദം പാര്‍ട്ടി അംഗീകരിച്ചതായും അതില്‍ തനിക്ക് നന്ദിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.