എൻറെ ശക്തയായ സ്ത്രീ ശ്രുതി, കുഞ്ഞിനും ഭാര്യക്കുമൊപ്പമുള്ള ഫോട്ടോയുമായി സിജു വിത്സൺ

മലയാളികളത്തിലെ ശ്രദ്ധേനായ താരമാണ് സിജു വിത്സൺ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കഴിഞ്ഞ ദിവസമാണ് താരത്തിനും ഭാര്യ അശ്വതിക്കും കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ ഭാര്യയുടെ കൂടെ കട്ടിലിൽ കുഞ്ഞിനേയുമെടുത്തിരിക്കുന്നൊരു ചിത്രം പങ്കുവെച്ച് സിജു കുറിച്ചിരിക്കുന്ന വാക്കുകൾ വൈറലാവുകയാണ്. ‘ജീവിതത്തിൻറെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിൻറെ ആവേശത്തിലാണ്, എൻറെ ശക്തയായ സ്ത്രീ ശ്രുതി, കുഞ്ഞിന് സ്വാഭാവിക ജനനം നൽകുന്നതിനായി ഒരുപാട് വേദനകളിലൂടെ കടന്നുപോയി, ഐ ലവ് യു മൈ സ്വീറ്റ് ഹാർട്ട്, ഏവരുടേയും മധുരവും മനോഹരവുമായ ആശംസകൾക്ക് ഒത്തിരി നന്ദി, ഞങ്ങളുടെ ഡാർലിംഗ് ഏഞ്ചലിൽ നിന്നുള്ള ചുംബനങ്ങളും”, എന്നാണ് സിജു കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Siju Wilson (@siju_wilson)

ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റിനും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു, പ്രകൃതിയ്ക്ക് നന്ദി എന്നാണ് സിജു കുറിക്കുന്നത്. കയ്യിൽ പിങ്ക് നിറത്തിലെ ബലൂൺ പിടിച്ചുകൊണ്ടുള്ള സിജുവിന്റെയും ഭാര്യയുടെയും ചിത്രം പോസ്റ്റ് ചെയ്താണ് കുഞ്ഞ് ജനിച്ച സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു ‘ഹാപ്പി വെഡിംഗി’ൽ നായകനായി തിളങ്ങിയിരുന്നു. നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്, സിജു നിർമ്മിച്ച ചിത്രം ‘വാസന്തി’ കഴിഞ്ഞ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. ഇതേവര്ഷം തന്നെയാണ് ചരിത്രപ്രാധാന്യമുള്ള സിനിമ ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനാവുന്നതും.