ഓച്ചിറ ക്ഷേത്രത്തിലും, ചെട്ടികുളങ്ങരയിലും പാടുന്നു, സ്റ്റാർ സിംഗറിൽ എത്തിയ ബാബുവിന്റെ ജീവിതം

ഐഡിയ സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ ​ഗായകനാണ് ബാബു. ജന്മനാ അന്ധനായതിനാൽ ബാബുവിന് ധാരളം ആരാധകരെയും ലഭിച്ചിരുന്നു. ബാബു തെരുവിൽ പാടാനിറങ്ങി എന്ന തരത്തിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയാണിപ്പോൾ താരം.

ഞാൻ എവിടെയാണ് ജനിച്ചത് എന്നോ, അച്ഛനും അമ്മയും ആരോ എന്നോ എനിക്ക് അറിയില്ല. അച്ഛന്റെ പേര് എന്താണ് എന്ന് ചോദിച്ചാൽ പദ്മനാഭൻ എന്നാണ് പറയുക. കാരണം ഭഗവാൻ വിഷ്ണു. സരസ്വതിയാണ് അമ്മ എന്നാണ് താൻ എല്ലാരോടും പറയുകയെന്നും ബാബു
പതിനാല് വര്ഷം പാപ്പന്റെ സംരക്ഷണയിലാണ് വളർന്നത്. അതിനുശേഷം അദ്ദേഹം മരിച്ചുപോയി. പിന്നെ പാപ്പന്റെ ബന്ധുവിന്റെ കൂടെ ആയിരുന്നു ജീവിതം. പിന്നെ ഒറ്റയ്ക്കായി ജീവിതം.

ആ സമയത്താണ് സംഗീതം പഠിക്കുന്നത്. ആദ്യം ഹാർമോണിയം പഠിച്ചു അങ്ങനെയാണ് സംഗീതലോകത്തിലേക്ക് എത്തിയത്. അവിടെനിന്നുമാണ് ചാനലുകളിൽ അവസരം ലഭിച്ചതും കാവേരി അവതരിപ്പിക്കാൻ കേറുന്നതും. സ്റ്റാർസിംഗറിൽ വരുന്നതിനു മുൻപേ ബസുകളിൽ പാടി ആയിരുന്നു സംഗീത ജീവിതം. ഇപ്പോൾ കുടുംബമായി ഭാര്യയും രണ്ടുപെൺമക്കളും ഉണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് കായംകുളത്തുകാരനായതാണ്. തന്റെ പരദൈവം ആയി സായി ബാബയെയും, പരാശക്തിയായി ചെട്ടികുളങ്ങര അമ്മയെയും ആണ് കാണുന്നത്. സ്റ്റാർസിംഗറിൽ പാടുന്ന സമയത്തെ അവിടെ ഉള്ള ആളുകളുമായി ഇപ്പോൾ ബന്ധമില്ലെന്നും ബാബു പറഞ്ഞു.

സ്ട്രീറ്റ് സിംഗറിൽ നിന്നും സ്റ്റാർസിംഗറിലേക്ക് എത്തിയ വ്യക്തി ആയതുകൊണ്ടുതന്നേ എന്നെ ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ട് അവിടെ ഉള്ളവർക്കുണ്ടായിരുരുന്നു. ശരത് സാറും, എംജിസാറും ഒക്കെ ആയിരുന്നു ജഡ്ജസ്. അന്നും അവർ വിളിക്കാറില്ല ഇന്നും അവർ വിളിക്കില്ല. അവർ ആരെയും പ്രമോട്ട് ചെയ്യുന്നവർ ആയിരുന്നില്ല, അവർ അവരുടെ ജോലി ചെയ്യുന്നു എന്ന് മാത്രം. സ്റ്റാർസിംഗറിൽ നിന്നും ഇറങ്ങിയ ശേഷം സ്ട്രീറ്റ് സിംഗർ ആയി പോയിട്ടില്ല.

ഓച്ചിറ ക്ഷേത്രത്തിലും, ചെട്ടികുളങ്ങരയിലും പാടുന്നു എന്നല്ലാതെ സ്ട്രീറ്റ് സിംഗർ ആയി പോയിട്ടില്ല. ഞാൻ ഭിക്ഷ എടുത്തു പാടുന്നു എന്ന് പറയുന്നത് തെറ്റാണ്. ഒരിക്കലും അത് ശരിയല്ല. ഒരു അമ്പതു പൈസ എനിക്ക് ആര് തന്നാലും ഓസ്ക്കാർ കിട്ടുന്ന പോലെയാണ്. ഞാൻ അത് നിഷേധിക്കാറില്ല. സാമ്പത്തികത്തിന് വേണ്ടി തുണി വിരിച്ചിരുന്നു പാടുന്ന ആളല്ല ഇപ്പോൾ ഞാൻ. പ്രാരാബ്ധങ്ങളുണ്ട് എങ്കിലും ഒരിക്കലും അതിനു വേണ്ടി ചെയ്തിട്ടില്ല