അന്യ ദൈവങ്ങളെ ആരാധിച്ചതു കൊണ്ടല്ലേ പപ്പ മരിച്ചത് എന്ന് ആളുകൾ പറഞ്ഞു- റിമി ടോമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങിയ ഉടനെ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

അടുത്തിടെ തന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് റിമി ടോമി മനസ് തുറന്നിരുന്നു. ഒരു ടിവി പരിപാടിക്കിടെയായിരുന്നു റിമി വികാരഭരിതയായി പപ്പയെക്കുറിച്ച് സംസാരിച്ചത്. മുമ്പൊരിക്കിൽ ജെബി ജങ്ഷനിൽ അതിഥിയായി എത്തിയപ്പോൾ റിമി ടോമി തന്റെ പപ്പയെക്കുറിച്ചും അദ്ദേഹത്തിന്റെ മരണ ശേഷം സോഷ്യൽ മീഡിയയിൽ നിന്നുമുണ്ടായ പ്രതികരണങ്ങളെക്കുറിച്ചുമൊക്കെ മനസ് തുറക്കുന്ന വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്.

പപ്പ അധികം സംസാരിക്കുന്ന ആളായിരുന്നില്ല. താൻ പുതിയ കാര്യങ്ങൾ ചെയ്യുന്നത് പപ്പയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. തന്നെ തേടി പുതിയ അവസരങ്ങൾ വരുമ്പോൾ നീയത് ചെയ്ത് നോക്ക്, നിന്നെ കൊണ്ട് പറ്റുമെന്ന് പറഞ്ഞ് തനിക്ക് ആത്മവിശ്വാസം തന്നിരുന്നത് പപ്പയായിരുന്നു. താൻ നടിയാകണം എന്നൊന്നും പപ്പയ്ക്കുണ്ടായിരുന്നില്ല. എങ്കിലും ചെയ്ത് നോക്കിക്കൂടേ എന്ന് പറയുമായിരുന്നു.

ഇന്ന് പപ്പ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആലോചിക്കാറില്ല, കാരണം ഇപ്പോൾ ഇല്ലല്ലോ. തന്റെ പപ്പയുടെ മരണത്തെക്കുറിച്ച് താൻ കണ്ടൊരു സോഷ്യൽ മീഡിയ കമന്റിനെക്കുറിച്ചും റിമി ടോമി പരിപാടിയിൽ പങ്കുവച്ചു. അത് കണ്ടപ്പോൾ ഇങ്ങനൊക്കെ ചിന്തിക്കുന്ന ആൾക്കാരുണ്ടോ എന്ന് ചിന്തിച്ചു പോയി. റിമി അന്യ ദൈവങ്ങളേ ആരാധിച്ചിട്ടില്ലേ അതുകൊണ്ടാണ് പപ്പ മരിച്ചത് എന്നായിരുന്നു കമന്റ്. ഇത്രയൊക്കെ ക്രൂരമായി ചിന്തിക്കുന്ന ആൾക്കാർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ എന്ന് ആലോചിച്ച് പോയി.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.