മോനിഷ ജീവിച്ചിരുന്നപ്പോള്‍ ആകാമായിരുന്നു , മരണം ശേഷം ഇങ്ങനെയൊന്നും ചെയ്യരുത്, ശാരദക്കുട്ടിക്ക് മറുപടിയുമായി സൂര്യ കൃഷ്ണമൂര്‍ത്തി

തിരുവനന്തപുരം: ഒരു ആവശ്യവുമില്ലാതെ മറ്റുള്ളവരുടെ വായിൽ കോലിട്ട് കുത്തുക..അതും പതിറ്റാണ്ടുകൾ മുമ്പ് മരിച്ച് മണ്ണടിഞ്ഞവരോട്. അവർക്ക് എഴുന്നേറ്റ് വന്ന് മറുപടി പറയാൻ ആകില്ല. അതിനാൽ തന്നെ മരിച്ചവരെ വിമർശിക്കുവാൻ പാടില്ല എന്നും പറയുന്നതും.

കഴിഞ്ഞ ദിവസം മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിന് എതിരെ എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി രംഗത്ത് എത്തിയിരുന്നു. മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നല്‍കിയതെന്ന് തനിക്ക് മനസിലായില്ലെന്നും ചലനങ്ങളില്ലാത്ത മുഖമായിരുന്നു മോനിഷയുടേതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ കൃഷ്ണമൂര്‍ത്തി.അകാലത്തില്‍ പൊലിഞ്ഞു പോയെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായിക നടി ആയിരുന്നു മോനിഷ.ഇന്നും മലയാളികളുടെ നൊമ്പര പൂവാണ്‌ ആ കണ്ണിരിതൾ..മാത്രമല്ല ഈ തള്ളക്ക് വേറെ പണിയില്ലേ എന്നു വരെ വിമർശനം പ്രവഹിച്ചു. അമ്മച്ചിക്ക് എന്തിന്റെ സൂക്കാടാ എന്നും മോനിഷയുടെ ഓർമ്മകൾ പേറി ആരാധകർ ചോദിച്ചു

1986ല്‍ മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് ജൂറിയിലെ ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്ന് അന്ന് ജൂറി അംഗം കീടി ആയിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലെ അഭിനയത്തിനാണ് മോനിഷയ്ക്ക് 15-ാം വയസില്‍ ദേശീയ പുരസ്‌കാരം ലഭിച്ചത്. അകാലത്തില്‍ പൊലിഞ്ഞു പോയ കലാകാരിയെ കുറിച്ച് അവരുടെ മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെയൊന്നും എഴുതാന്‍ പാടില്ലെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി പറയുന്നു.

 

അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു. ഭീഷ്മ സാഹ്നിയായിരുന്നു അന്ന് ജൂറി ചെയര്‍മാന്‍. ജാനു ബറുവയെ പോലുള്ള പ്രമുഖര്‍ ജൂറി അംഗങ്ങളായിരുന്നു. മോനിഷയെ കൂടാതെ പരിഗണിച്ചത് സീമാ ബിശ്വാസിന്റെ അഭിനയമായിരുന്നു. എല്ലാ സീനിലും ഒരുപോലത്തെ അഭിനയമെന്ന നീരീക്ഷണത്തെ തുടര്‍ന്നാണ് മോനിഷയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത് സൂര്യ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.

 

ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ ആയിരുന്നു; മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവര്‍ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങള്‍? മലയാളത്തില്‍ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?

നഖക്ഷതങ്ങള്‍ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങള്‍ ആവര്‍ത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിര്‍ജ്ജീവത അവര്‍ പുലര്‍ത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?