ഇതാണെന്റെ മാജിക്കൽ ഫ്ളവർ, മകളെ കൈകളിലേന്തി സൗഭാ​ഗ്യ

പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖരനും. ഇരുവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇപ്പോൾ ജീവിതത്തിലേക്ക് കുഞ്ഞ് മാലാഖ എത്തിയ സന്തോഷത്തിലാണ് ദമ്പതികൾ. സുദർശന എന്നാണ് മകൾക്ക് ഇവർ നൽകിയിരിക്കുന്ന പേര്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ സൗഭാ​ഗ്യ പങ്കിട്ട ചിത്രമാണ് ശ്രദ്ധേയമാകുന്നത്. എല്ലാ ദിവസവും എന്റെ കൈകളിൽ ഏറ്റവും മനോഹരമായ പൂവ് വിരിയുന്നു എന്ന ക്യാപ്ഷനോടെയായാണ് സൗഭാഗ്യ മകളുടെ ചിത്രങ്ങൾ പങ്കിട്ടത്. ഉറങ്ങിക്കിടക്കുന്ന സുദർശനെയായാണ് ചിത്രങ്ങളിലെല്ലാം കാണുന്നത്.

കഴിഞ്ഞ ദിവസം മകളുടെ റൂട്ടീനെക്കുറിച്ച് പറഞ്ഞിരുന്നു, . ഇടയ്ക്ക് എഴുന്നേൽക്കും , പാലുകുടിക്കും ഉറങ്ങും. ഇതാണ് ഒരു ന്യൂബോൺ ബേബിയുടെ റൂട്ടീൻ. ഇന്നത്തെ ദിവസം എങ്ങനെയാണ് പോവുന്നത് എന്ന് നിങ്ങളെ കാണിക്കാമെന്ന് കരുതിയാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ഉറങ്ങിയിട്ട് വേണ്ടേ ഞങ്ങൾ ഗുഡ് മോണിങ് പറയാൻ. ഞാനും ചേട്ടനും ആശാമ്മയും ടേണെടുത്താണ് കുഞ്ഞിനെ നോക്കുന്നത്. ഉറങ്ങാതിരിക്കാനായി ചുമ്മാ സിനിമ കാണുകയാണ് എന്റെ പണി.-സൗഭാഗ്യ പറഞ്ഞു.

മോൾ ഉറങ്ങിക്കഴിഞ്ഞാൽ ഒന്നൊന്നര മണിക്കൂർ സമയം എനിക്ക് കിട്ടും. അതിനുള്ളിലാണ് എന്റെ കാര്യങ്ങൾ ചെയ്ത് തീർക്കുന്നത്. ഇവിടെ കുറേ പെറ്റ്സൊക്കെയുണ്ട്. അവരുടെ ശബ്ദം കേട്ടാലൊന്നും ബേബി ഞെട്ടാറില്ല. അതുപോലെ ടിവിയോ, ആരെങ്കിലും ഉറക്കെ സംസാരിക്കുന്നത് കേട്ടാലും കരയാറില്ല. ഫീഡ് ചെയ്ത് 40 മിനിറ്റോളം തോളിൽ വെച്ച് കഴിഞ്ഞാണ് കിടത്താറുള്ളത്. അമ്മയാവാൻ തയ്യാറെടുക്കുന്നവർ അറിയുന്നതിന് വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. -സൗഭാഗ്യ വ്യക്തമാക്കി.