ചതുര തണ്ണിമത്തൻ,ഫ്രിഡ്ജിൽ വയ്ക്കാൻ എളുപ്പം, ഉരുളില്ല

ചതുരത്തിൽ ഉള്ള തണ്ണിമത്തൻ. ഇത് നമ്മുടെ നാട്ടിലും സുലഭമാക്കാം. ഇപ്പോൾ ജപ്പാനിലാണ്‌ ഇവയുടെ വൻ തോതിൽ ഉള്ള വില്പന. ക്യൂബ് തണ്ണിമത്തൻ ഫ്രിഡ്ജുകളിൽ കൂടുതൽ ഒതുക്കമുള്ളവയാണ്, അവ ഉരുളാ നല്ല ഒതുക്കത്തിൽ സൂക്ഷിക്കാനും സാധിക്കും. മാത്രമല്ല ഉരുണ്ട തണ്ണിമത്തനേക്കാൾ നല്ല ആകൃതിയിൽ സ്ക്വയർ രീതിയിൽ മുറിച്ച് തിന്നാനും എളുപ്പം.

1978-ൽ ഗ്രാഫിക് ഡിസൈനറായ ടോമോയുക്കി ഓനോയാണ് ഈ തണ്ണിമത്തൻ ആദ്യമായി അവതരിപ്പിച്ചത്. തണ്ണിമത്തൻ വളർന്ന് തുടങ്ങുമ്പോൾ ചതുര ആകൃതിയിലുള്ള കട്ടിയുള്ള ഗ്ളാസ് ബോക്സുകളിൽ ആക്കുകയും അതിനുള്ളിൽ വളരുകയുമാണ്‌ ഇതിന്റെ പിന്നിലേ വിദ്യ. ടോക്കിയോയിലെ ജിൻസയിലുള്ള ഒരു ഗാലറിയിൽ അദ്ദേഹം തണ്ണിമത്തൻ അവതരിപ്പിച്ച ചതുര തണ്ണിമത്തൻ എന്നാൽ നമുക്ക് ഉണ്ടാക്കുന്നതിൽ നിയമ തടസം ഉണ്ട്.ഗ്രാഫിക് ഡിസൈനറായ ടോമോയുക്കി ഓന അമേരിക്കയിൽ പേറ്റന്റിനായി അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്തിരിക്കുകയാണ്‌. ഇനി മറ്റ് ആകൃതിയിൽ ഉള്ള തണ്ണിമത്തൻ വേണേൽ ഉണ്ടാക്കാം. ചതുരാകൃതി പറ്റില്ല.

ജപ്പാനിൽ ചതുര തണ്ണിമത്തൻ സമ്പന്നരാണ്‌ ഉപയോഗിക്കുന്നത്.83 അമേരിക്കൻ ഡോളറാണ്‌ ഒന്നിന്റെ വില. ഇതിനായി ഉപയോഗിക്കുന്ന ഗ്ളാസ് സിലണ്ടറിന്റെ ചിലവാണ്‌ വില കൂടാൻ കാരണം.ഈ വർഷം ജപ്പാനിൽ 25000ത്തിലധികം വില്ക്കുകയും യൂറോപ്പിലേക്ക് കയറ്റിയും അയച്ചു.ഇത് കാനഡയിൽ എത്തിയാൽ 200 ഡോളറാണ്‌ വില.ക്യൂബ് തണ്ണിമത്തൻ പാകമാകുന്നതിന് മുമ്പ് വിളവെടുക്കണം, അത് ഭക്ഷ്യയോഗ്യമല്ലാതാക്കുംക്യൂബ് തണ്ണിമത്തന്റെ ആവിർഭാവത്തിനു ശേഷം, ഹൃദയങ്ങൾ, പിരമിഡുകൾ എന്നിങ്ങനെയുള്ള വിവിധ ഷേപ്പിൽ തണ്ണിമത്തൻ ഉല്പാദനം തുടങ്ങി എങ്കിലും വിജയിച്ചത് സ്ക്വ്യർ ടൈപ്പ് തന്നെ.