എസ്എസ്എസ്‍സി ഫലപ്രഖ്യാപനം നാളെ

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ. വൈകിട്ട് മൂന്നു മണിക്ക് ഫലപ്രഖ്യാപനം നടക്കും. എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷ എഴുതിയവര്‍ക്ക് ഇത്തവണയും ഗ്രേസ്മാര്‍ക്ക് ഉണ്ടാകില്ല. വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്നതും അംഗീകരിച്ചതുമായ കലാ, കായിക, ശാസ്ത്ര പരിപാടികൾ കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം റദ്ദാക്കിയിരുന്നു.

അതിനാല്‍ ഇവയില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഉണ്ടാവില്ല. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തെ 2,962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്.

ഗൾഫ് മേഖലയിൽ ഒൻപതു കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. ഫലപ്രഖ്യാപനത്തിനു ശേഷം keralaresults.nic.in എന്ന വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.